Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാദങ്ങളുടെ...

വിവാദങ്ങളുടെ കരിങ്കാറുകൾ വകഞ്ഞ് പ്രതീക്ഷയുടെ 100 ദിനങ്ങൾ

text_fields
bookmark_border
VD Satheesan Government
cancel

തി​രു​വ​ന​ന്ത​പു​രം: പു​തു​യു​ഗ പ്ര​തീ​ക്ഷ​ക​ളു​ടെ നി​റ​ഭാ​ണ്ഡ​വു​മാ​യി അ​ധി​കാ​ര​മേ​റി​യ വി.​ഡി സ​തീ​ശ​ൻ സ​ർ​ക്കാ​ർ തി​രു​വോ​ണ​ത്തി​ലേ​ക്ക് ഉ​ത്രാ​ട​പ്പൊ​ലി​മ​യി​ൽ നൂ​റ് ദി​വ​സം പൂ​ർ​ത്തി​യാ​കു​ന്നു. ജ​ന​പ്രി​യ തീ​രു​മാ​ന​ങ്ങ​ളു​ടെ ആ​ര​വ​ങ്ങ​ളി​ൽ വി​വാ​ദ​ങ്ങ​ളു​ടെ ക​രി​ങ്കാ​റു​ക​ൾ വ​ക​ഞ്ഞു​മാ​റ്റി​യാ​ണ് മേ​യ് 18ന് ​പ്ര​യാ​ണം തു​ട​ങ്ങി​യ സ​ർ​ക്കാ​ർ മൂ​ന്ന് മാ​സം പി​ന്നി​ടു​ന്ന​ത്. പ​ത്ത് വ​ർ​ഷ​ത്തെ ഇ​ട​തു ഭ​ര​ണ നൈ​ര​ന്ത​ര്യ​ത്തി​ന്‍റെ സ്വ​ഭാ​വി​ക പ്ര​തി​ഫ​ല​ന​ങ്ങ​ൾ നി​റ​ഞ്ഞ ഭ​ര​ണ​യ​ന്ത്രം കൈ​പ്പി​ടി​യി​ൽ വ​ഴ​ങ്ങും മു​ൻ​പേ, പ്ര​തി​പ​ക്ഷം തെ​രു​വി​ലി​റ​ങ്ങി​യ​തി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ. എ​ന്നാ​ൽ, കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ​യാ​ത്ര​യും ഓ​പ​റേ​ഷ​ൻ തൂ​ഫാ​നും സ​ർ​ക്കാ​റി​ന്‍റെ ആ​ർ​ജ​വ​ത്തോ​ടെ തു​ട​രാ​നു​ള്ള രാ​ഷ്ട്രീ​യ നി​ക്ഷേ​പ​മേ​കി​യ​പ്പോ​ൾ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഒ​ര​ക്ഷ​രം മി​ണ്ടാ​നാ​കാ​ത്ത നി​സ്സ​ഹാ​യ​ത​യി​ലാ​ണ് പ്ര​തി​പ​ക്ഷം. ഒ​പ്പം വ​യോ​ജ​ന​വ​കു​പ്പെ​ന്ന പ്ര​ഖ്യാ​പ​ന​വും കൈ​യ​ടി നേ​ടി. ഭ​ര​ണ​ത്തി​ന്‍റെ ബാ​ലാ​രി​ഷ്ട​ത​ക​ൾ അ​പ്പോ​ഴും പ്ര​ക​ട​മാ​യി​രു​ന്നു. ടീം ​യു.​ഡി.​എ​ഫ് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി 102 സീ​റ്റോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ സ​ർ​ക്കാ​റി​ന് പ​ക്ഷെ നൂ​റ് ദി​ന​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ ആ ​കൂ​ട്ടാ​യ്മ ഭ​ര​ണ​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടോ എ​ന്ന​ത് സം​ശ​യ​ക​ര​മാ​ണ്.

മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​ത്തി​നു​മു​ള്ള പ​രി​ച​യ​ക്കു​റ​വ് നി​ഴ​ലി​ക്കു​ന്ന​ത് കൂ​ടി​യാ​ണ് ആ​ദ്യ നൂ​റു​ദി​ന​ങ്ങ​ൾ. അ​ടി​യ​ന്തി​ര തീ​രു​മാ​ന​വും ഇ​ട​പെ​ട​ലു​ക​ൾ വേ​ണ്ട വി​ഷ​യ​ങ്ങ​ളി​ൽ വി​വാ​ദം മു​റു​കും വ​രെ കാ​ത്തി​രി​ക്കു​ന്ന​തി​ന്‍റെ ആ​നു​കൂ​ല്യം പ്ര​തി​പ​ക്ഷം നേ​ടു​ന്ന​തും പ​ല സം​ഭ​വ​ങ്ങ​ളി​ലും ക​ണ്ട ദി​ന​ങ്ങ​ൾ കൂ​ടി​യാ​ണ് ക​ട​ന്നു​പോ​യ​ത്. അ​പ്പോ​ഴും കു​റ​ഞ്ഞ ദി​ന​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി എ​ന്ന പ​ദ​വി​യി​ൽ സ്വ​യം അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ വി.​ഡി സ​തീ​ശ​ന് ക​ഴി​ഞ്ഞു​വെ​ന്ന​ത് മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ൽ സ​ർ​ക്കാ​റി​ന്‍റെ​യും മു​ന്ന​ണി​യു​ടെ​യും പ്ര​തീ​ക്ഷ​യാ​ണ്.

കൈ​യ​ടി​യോ​ടെ തു​ട​ങ്ങി

പ്ര​തി​മാ​സം 60 മു​ത​ൽ 80 കോ​ടി വ​രെ അ​ധി​ക​ബാ​ധ്യ​ത വ​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ സൗ​ജ​ന്യ യാ​ത്ര പ​ദ്ധ​തി​യാ​യി പ്രി​യ​ദ​ർ​ശി​നി വ​ൻ ഹി​റ്റെ​ന്ന​ത് മാ​ത്ര​മ​ല്ല, ഇ​ത് സ​ർ​ക്കാ​റി​ന് മി​ക​ച്ച ടേ​ക്ക് ഓ​ഫും ന​ൽ​കി. ല​ഹ​രി​ക്കെ​തി​രെ സ​ന്ധി​യി​ല്ലാ സ​മ​രം പ്ര​ഖ്യാ​പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ഖ്യാ​പി​ച്ച ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പൊ​തു​ജ​ന സ്വീ​കാ​ര്യ​ത എ​ന്ന​തി​ന​പ്പു​റം രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യോ വീ​ട്ട​ക​ങ്ങ​ളി​ലും വീ​ട്ട​മ്മ​മാ​രി​ലും സ​ർ​ക്കാ​റി​ലു​ള്ള ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചു. മൂ​ന്ന് മാ​സ​ത്തി​നി​ടെ പ​തി​നാ​യി​ര​ത്തി​ലേ​റെ ല​ഹ​രി​ക്കേ​സു​ക​ൾ എ​ടു​ക്കു​ക​യും അ​ത്ര​ത​ന്നെ പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത​ത് സ​ർ​ക്കാ​റി​ന്‍റെ പ്ര​തി​ബ​ദ്ധ​ത തെ​ളി​യി​ക്കു​ന്ന​ത് കൂ​ടി​യാ​യി മാ​റി.

ആ​ല​പ്പു​ഴ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യും യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രെ മ​ർ​ദി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന പൊ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത് സ്വ​ന്തം പാ​ർ​ട്ടി അ​ണി​ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചു​വെ​ന്ന് മാ​ത്ര​മ​ല്ല, പ്ര​തി​പ​ക്ഷ​ത്തി​നു​ള്ള മ​റു​പ​ടി​യു​മാ​യി. ഈ ​കേ​സ് അ​ട്ടി​മ​റി​ക്കു​ന്ന​തി​ന് ഇ​ട​പെ​ട്ടു​വെ​ന്ന എ​സ്.​ഐ.​ടി ക​ണ്ടെ​ത്ത​ലി​ൽ എ.​ഡി.​ജി.​പി എം.​ആ​ർ അ​ജി​ത്കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത് മു​ൻ സ​ർ​ക്കാ​ർ കാ​ല​ത്തെ ന​ട​പ​ടി​ക​ളി​ലു​ള്ള തി​രു​ത്ത് കൂ​ടി​യാ​യി. ഏ​റെ ജ​ന​കീ​യ പ്ര​തി​ഷേ​ധം ക്ഷ​ണി​ച്ചു​വ​രു​ത്തി​യ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി (കെ.​റെ​യി​ൽ) ഉ​പേ​ക്ഷി​ച്ച​തും ഇ​തു​വ​ഴി വി​ജ്ഞാ​പ​നം ചെ​യ്ത ഭൂ​മി​യു​ടെ കു​രു​ക്ക​ഴി​ച്ചു​ന​ൽ​കി​യ​തും സ​ർ​ക്കാ​റി​ന് പ്ല​സ് പോ​യ​ന്‍റേ​കി. ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ മു​ട​ക്ക​മി​ല്ലാ​തെ ന​ൽ​കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ഓ​ണ​ക്കാ​ല​ത്ത് ബോ​ണ​സും ഉ​ത്സ​വ​ബ​ത്ത​യും പ​ര​മാ​വ​ധി ന​ൽ​കി ജ​ന​പ​ക്ഷ സ​ർ​ക്കാ​റെ​ന്ന മേ​ൽ​വി​ലാ​സം ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ നേ​ടി​യെ​ടു​ക്കാ​നും സാ​ധി​ച്ചു. ക​ണ്ണൂ​ർ എ.​ഡി.​എ​മ്മാ​യി​രു​ന്ന ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ക​ൾ​ക്ക് ജോ​ലി ന​ൽ​കി​യ​തും സ​ർ​ക്കാ​റി​ന്‍റെ ന​യം വ്യ​ക്ത​മാ​ക്കു​ന്ന തീ​രു​മാ​ന​മാ​യി. മു​ൻ സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ച്ച, മ​ന്ത്രി​സ​ഭാ യോ​ഗ ശേ​ഷ​മു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം പു​ന​രാ​രം​ഭി​ച്ച​തും അ​തു​വ​ഴി സ​മൂ​ഹ​ത്തി​ലു​യ​രു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​വും നി​ല​വി​ൽ വ​ന്നു.

വി​പ​ണി ഇ​ട​പെ​ട​ലി​ന്‍റെ സ​ർ​ക്കാ​ർ മാ​തൃ​ക

കൈ​യ​ടി നേ​ടു​ന്ന ഇ​ട​പെ​ട​ലാ​ണ് സ​പ്ലൈ​കോ​യി​ലൂ​ടെ സ​ർ​ക്കാ​ർ ന​ട​ത്തി​യ​ത്. സ​പ്ലൈ​കോ സ്റ്റോ​റു​ക​ളി​ൽ 13 ഇ​നം സ​ബ്സി​ഡി ഇ​ന​ങ്ങ​ളും സ്റ്റോ​ക്ക് ഉ​റ​പ്പാ​ക്കി​യും വെ​ളി​ച്ചെ​ണ്ണ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല കു​റ​ച്ചും സ​ർ​ക്കാ​ർ ജ​ന​ത്തി​ന് പ്ര​തീ​ക്ഷ​യു​ടെ ഓ​ണാ​നു​ഭ​വം ന​ൽ​കി. ക​ൺ​സ്യൂ​മ​ർ ഫെ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളെ​യും ഈ ​രൂ​പ​ത്തി​ൽ പ​രി​വ​ർ​ത്തി​പ്പി​ക്കാ​നും സ​ർ​ക്കാ​ർ ശ്ര​മി​ച്ചു. സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്കി​ല്ലെ​ന്ന പ​രാ​തി ഇ​ത്ത​വ​ണ സൈ​പ്ല​കോ സ്റ്റോ​റു​ക​ളി​ൽ നി​ന്നു​ണ്ടാ​യി​ല്ല.

തി​രു​ത്ത​ലു​ക​ളി​ലും സ​മീ​പ​നം കൃ​ത്യം

സം​ഘ്പ​രി​വാ​റി​നോ​ടു​ള്ള ഇ​ട​തു​സ​ർ​ക്കാ​ർ സ​മീ​പ​ന​മ​ല്ല ത​ങ്ങ​ൾ​ക്കെ​ന്ന​തി​ന് വി.​ഡി സ​തീ​ശ​ൻ സ​ർ​ക്കാ​ർ അ​ടി​വ​ര​യി​ട്ട​ത് സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ മൂ​ന്ന് കേ​സു​ക​ളി​ലെ ഇ​ട​പെ​ട​ലു​ക​ൾ തെ​ളി​വാ​കു​ന്നു. കാ​പ്പ കേ​സി​ൽ ജ​യി​ലി​ലാ​യ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ൺ​സി​ല​ർ സു​ഗ​ത​ന് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തി​രി​ക്കു​ന്ന​തി​ന് അ​വ​ധി അ​നു​വ​ദി​ക്കു​ന്ന​തി​ന് അ​നു​കൂ​ല​മാ​യ രീ​തി​യി​ൽ സ​ർ​ക്കാ​ർ ന​ൽ​കി​യ ക​ത്ത് സ​ർ​ക്കാ​റി​നെ​തി​രെ പ്ര​തി​പ​ക്ഷം ആ​യു​ധ​മാ​ക്കി​യി​രു​ന്നു. സു​ഗ​ത​ന് അ​നു​കൂ​ല​മാ​യി ക​ത്ത് ന​ൽ​കി​യ ത​ദ്ദേ​ശ വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​ണ് ഇ​തി​ലൊ​ന്ന്. വി.​ഡി സ​വ​ർ​ക്ക​റെ പു​ക​ഴ്ത്തി സ്വാ​ത​ന്ത്ര്യ​സ​മ​ര ക്വി​സി​ന് ചോ​ദ്യം ത​യാ​റാ​ക്കി​യ കാ​സ​ർ​കോ​ട്ടെ അ​ധ്യാ​പ​ക​ന്‍റെ സ​സ്പെ​ൻ​ഷ​നാ​ണ് മ​റ്റൊ​ന്ന്. ജ​ന്ത​ർ​മ​ന്ത​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ ആ​ർ.​എ​സ്.​എ​സ് സൈ​ദ്ധാ​ന്തി​ക​ൻ ടി.​ജി മോ​ഹ​ൻ​ദാ​സി​നെ​തി​രെ ന​ട​പ​ടി വൈ​കി​യ​ത് വി​മ​ർ​ശ​നം ക്ഷ​ണി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ത്ത് രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ കൈ​യ​ടി​യും നേ​ടി​ക്കൊ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Governmentpolitical news100 daysUDFVD Satheesan
News Summary - VD Satheesan Government Completes 100 Days in Office
Next Story