Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഴിഞ്ഞത് എല്ലാം അങ്ങനെ മറക്കാനാവില്ല -മുഖ്യമന്ത്രി
text_fieldsbookmark_border
കണ്ണൂർ: കണ്ണൂരിലെ രക്തസാക്ഷികളെയും കൊടിയ മർദനങ്ങൾ ഏറ്റുവാങ്ങിയവരെയും അവരുടെ ത്യാഗങ്ങളെയും ഒരിക്കലും മറക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അവരുടെ ത്യാഗത്തിന്റെ ഫലമാണ് യു.ഡി.എഫിന്റെ ഇന്നത്തെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി ഓഫിസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ചിലതൊക്കെ ഓർമയിലുണ്ട്. പോട്ടെ എന്നുവെച്ച് മറക്കാൻ നമുക്ക് കഴിയില്ല. എനിക്കങ്ങനെ മറക്കാൻ പറ്റില്ല. ജനങ്ങളുടെ സങ്കടങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്ന സർക്കാറാണിത്. സഹാനുഭൂതിയോടെയുള്ള സദ്ഭരണമാണ് ലക്ഷ്യം’ -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

