Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എടാ, പോടാ’’ ശൈലി വി.ഡി. സതീശൻ മാറ്റണം, മുഖ്യമന്ത്രി എന്ന പദവി അദ്ദേഹം മറന്നുപോകുന്നു :വെള്ളാപ്പള്ളി നടേശൻ

text_fields
bookmark_border
‘എം.കെ. മുനീറിന് കാബിനറ്റ് പദവി നൽകിയതിൽ തെറ്റില്ല’
‘എടാ, പോടാ’’ ശൈലി വി.ഡി. സതീശൻ മാറ്റണം, മുഖ്യമന്ത്രി എന്ന പദവി അദ്ദേഹം മറന്നുപോകുന്നു :വെള്ളാപ്പള്ളി നടേശൻ
cancel
camera_alt

വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചേർത്തല എസ്.എൻ കോളജിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സതീശൻ പ്രവർത്തന ശൈലി മാറ്റണം. പെരുമാറ്റത്തിൽ കുറച്ചുകൂടി പക്വത കാണിക്കണം.

മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയെക്കുറിച്ച് മുമ്പ് ആക്ഷേപം ഉന്നയിച്ചവരാണ് ഇപ്പോൾ ആ സ്ഥാനത്തിരിക്കുമ്പോൾ ഇത്തരത്തിൽ പെരുമാറുന്നത്. ‘‘എടാ, പോടാ’’ എന്ന രീതിയിലുള്ള ശൈലി മാറ്റി, കുറച്ചുകൂടി പക്വമായി ഇരുത്തംവന്ന് പ്രവർത്തിക്കുന്നതാണ് നല്ലത്. മുഖ്യമന്ത്രിയുടെ പദവിയെന്നത് അദ്ദേഹം ചിലപ്പോഴൊക്കെ മറന്നുപോകുന്നു.

സി.പി.എമ്മിന് ഇപ്പോൾ താൻ കൊള്ളരുതാത്തവനായി മാറി. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ തന്നെ തലയിൽ ചുമന്ന് നടന്നവരാണ് സി.പി.എമ്മുകാർ. ഇപ്പോൾ താൻ കൊള്ളില്ലെന്ന് പറയുന്നതിൽ ആത്മാർഥതയില്ല. എൽ.ഡി.എഫിന് രണ്ടു ടേം ഭരിക്കാൻ സാധിച്ചത് പിണറായി വിജയന്റെ കഴിവുകൊണ്ടാണ്.

എന്നാൽ, അന്നു വാഴ്ത്തിപ്പാടിയവർ തോറ്റപ്പോൾ പിണറായിയെ ചവിട്ടിത്താഴ്ത്തി- സർക്കാറിന് മാർക്കിടാനായില്ല. തുടങ്ങിയതല്ലേയുള്ളൂ. വൈദ്യുതി പ്രശ്നത്തിൽ മുൻ സർക്കാറുകൾക്കും വീഴ്ച്ചയുണ്ട്. അതിൽ ദീർഘവീക്ഷണത്തോടെ പദ്ധതി വേണം. മരുന്നുക്ഷാമം ആരോഗ്യമന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന് കുറച്ചുകൂടെ ശ്രദ്ധ വേണം.

ഭരണചക്രം തിരിക്കുന്നത് ലീഗാണെങ്കിലും എം.കെ. മുനീറിന് കാബിനറ്റ് പദവി നൽകിയതിൽ തെറ്റില്ല.

മുനീർ വർഗീയവാദിയല്ല. മാന്യനായ നേതാവാണ്. മതമാണ് മതമാണ് മതമാണ് പ്രശ്നമെന്ന് പറഞ്ഞയാളാണ് കെ.എം. ഷാജി. അങ്ങനെയുള്ളവരെ മന്ത്രിയാക്കി മുന്നോട്ടുപോയാൽ എക്കാലവും സഹിക്കാൻ പറ്റുമോ. മതേതരത്വം എങ്ങനെ നടപ്പാക്കാനാകും?-അദ്ദേഹം ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vellappally Natesan slams V.D. Satheesan
Next Story