സെമിനാരി വിദ്യാർഥികൾക്ക് പ്രകൃതിവിരുദ്ധ പീഡനം: വികാരിക്ക് 18 വർഷം തടവ്
text_fieldsകൊല്ലം: പള്ളി സെമിനാരിയിൽ വൈദികപഠനത്തിനെത്തിയ നാല് വിദ്യാർഥികളെ പ്രകൃതിവിരുദ്ധപീഡനത്തിനും ലൈംഗിക ആക്രമണത്തിനും വിധേയരാക്കിയ കേസിൽ വികാരിക്ക് 18 വർഷം കഠിനതടവ്.
കൊല്ലം േകാട്ടാത്തല സെന്‍റ് മേരീസ് പള്ളി വികാരിയായിരുന്ന ഫാ. തോമസ് പാറേക്കുളത്തിനാണ് പോക്സോ നിയമപ്രകാരം മൂന്ന് കേസുകളിലായി അഞ്ചുവർഷം വീതവും ഒരു കേസിൽ മൂന്ന് വർഷവും ഉൾപ്പടെ 18 വർഷത്തെ കഠിനതടവും ഓരോ ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.
പിഴത്തുക നഷ്ടപരിഹാരമായി വിദ്യാർഥികൾക്ക് നൽകാനും ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്ക് നിർദേശം നൽകി. കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി (പോക്സോ) കെ.എൻ. സുജിത്താണ് വിധി പ്രഖ്യാപിച്ചത്.
2016ൽ കൊട്ടാരക്കര തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരിയിലെ വൈദികനായിരുന്നു. ചെന്നൈ ആസ്ഥാനമായ എസ്.ഡി.എം സന്യാസി സമൂഹത്തിലെ അംഗമായിരുന്നു. തിരുവനന്തപുരം ശിശുസംരക്ഷണസമിതിയിൽ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ പുത്തൂർ പൊലീസ് അന്വേഷണം നടത്തി ഇൻസ്പെക്ടർ ഷെനു തോമസ് കുറ്റപത്രം നൽകി.
അന്വേഷണവേളയിൽ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് ചെന്നൈയിൽനിന്നാണ് പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.