Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅൽ മുക്തദിർ കോടികളുടെ...

അൽ മുക്തദിർ കോടികളുടെ തട്ടിപ്പ്​ നടത്തിയെന്ന്​ ഇരകൾ; പരാതി കൊടുത്താൽ ഒരുകാലത്തും പണം തിരികെ കിട്ടില്ലെന്നുപറഞ്ഞും ഭീഷണിയെന്ന്

text_fields
bookmark_border
അൽ മുക്തദിർ കോടികളുടെ തട്ടിപ്പ്​ നടത്തിയെന്ന്​ ഇരകൾ; പരാതി കൊടുത്താൽ ഒരുകാലത്തും പണം തിരികെ കിട്ടില്ലെന്നുപറഞ്ഞും ഭീഷണിയെന്ന്
cancel

കൊല്ലം: അൽ മുക്തദിർ ഗോൾഡ് ആൻഡ്​​ ഡയമണ്ട് ജ്വല്ലറി ഗ്രൂപ്​ വൻ നിക്ഷേപക തട്ടിപ്പ്​ നടത്തിയതായി ഇരകൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ രണ്ടായിരത്തിലധികം പേരിൽ നിന്ന്​ 1000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ്​ കണക്കാക്കപ്പെടുന്നതെന്നും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമടക്കം പരാതി നൽകിയതായും അൽ മുക്തദിർ ഇൻവെസ്​റ്റേഴ്​സ്​ ഗ്രൂപ്​​ ഭാരവാഹികൾ പറഞ്ഞു.

മതവും ദൈവത്തിന്‍റെ പേരും മത ചിഹ്നങ്ങളും വേഷവും ദുരുപയോഗം ചെയ്ത്​​ തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ മുഹമ്മദ് മൻസൂർ അബ്‌ദുൽ സലാം ഇപ്പോൾ മുങ്ങിയിരിക്കുകയാണെന്നാണ്​ ഇരകൾ പറയുന്നത്​. തട്ടിപ്പിനിരയായവരിൽ 99.9 ശതമാനം പേരും മുസ്​ലിംകളാണെന്നും അവർ ചൂണ്ടിക്കാട്ടി. ചില മതപ്രഭാഷകരെ വിദഗ്​ധമായി ഉപയോഗിച്ചും മഹല്ല്​ ഇമാമുമാരെയും മദ്​റസ അധ്യാപകരെയും ഏജന്‍റുമാരാക്കിയുമാണ്​ നിക്ഷേപകരെ വശീകരിച്ചത്​. 10​ ശതമാനം ഏജൻസി കമീഷൻ നൽകിയതിനാൽ അവർ വീടുകൾ കയറിയിറങ്ങി നല്ലനിലയിൽ കാമ്പയിൻ നടത്തി.

വിവാഹപ്രായമായ പെൺകുട്ടികളുള്ള വീട്ടിൽ ചെന്ന്​ അവരുടെ കൈവശമുള്ള സ്വർണം വിവാഹ സമയത്ത്​ ഇരട്ടിയാക്കി നൽകാമെന്നും പണിക്കൂലിപോലും തരേണ്ടതില്ലെന്നും വിശ്വസിപ്പിച്ച്​​ വാങ്ങിയെടുത്തു​. ആദ്യമൊക്കെ ചിലർക്ക്​ ലാഭകരമായി സ്വർണം തിരികെ നൽകിയെങ്കിലും പിന്നീട്,​ വലിയ തോതിൽ പണവും സ്വർണവും സമാഹരിച്ച്​ ഇപ്പോൾ കടകളെല്ലാം കാലിയാക്കിയിരിക്കുകയാണ്​. ചില കടകൾ പാതി തുറന്ന്​ പരാതിയുമായി വരുന്നവരിൽനിന്ന്​​ പണം 10 ദിവസത്തിനകം നൽകാമെന്ന്​ പറഞ്ഞ്​ നിക്ഷേപിച്ചപ്പോൾ നൽകിയ രേഖകൾ കൂടി തിരികെ വാങ്ങുകയാണ്​. നിക്ഷേപകരെ സംഘടിപ്പിച്ച ആളുകളെ ഇന്‍റർനെറ്റ്​ കാളിലൂടെ ഭീഷണിപ്പെടുത്തുന്നുമുണ്ട്​.

പരാതി കൊടുത്താൽ ഒരുകാലത്തും പണം തിരികെ കിട്ടില്ലെന്നുപറഞ്ഞും ഭീഷണിയുണ്ട്​. കൊല്ലം ബീച്ച് റോഡിൽ പ്രവർത്തിച്ചിരുന്ന അൽ മുക്തദിർ ബ്രാഞ്ചായ അൽ-ബാസിത് ജ്വല്ലറിയിൽ മാത്രം അഡ്വാൻസ് ബുക്കിങ്​ നടത്തിയവരിൽ നിന്ന്​ 100 കോടിയിലേറെ രൂപ തട്ടിയെടുത്തു. കൊല്ലം ജില്ലയിലെ മൂന്ന്​ ശാഖകളിൽ മാത്രം 500ലേറെ നിക്ഷേപകരുണ്ട്​. അഞ്ചു​ലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ നിക്ഷേപിച്ചവരാണിവർ​. കഴിഞ്ഞ അഞ്ചുമാസക്കാലമായി ജ്വല്ലറിയുടെ എല്ലാ ശാഖകളും പ്രവർത്തനരഹിതമാണ്. ഇൻവെസ്​റ്റേഴ്​സ്​ ​ഗ്രൂപ്​​ കൺവീനർ പി.എസ്​. നിഷാദ്​, എം. ഉബൈദ്​, മക്​തൂൻ മുഹമ്മദ്​ ഇല്യാസ്​, എസ്​. ഷാജൻ എന്നിവരടക്കം പതിനഞ്ചോളം പേർ വാർത്ത സമ്മേളനത്തിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Newsfraud caseAl Muqtadir
News Summary - Victims allege Al Muqtadir Jewelry defrauded them of crores
Next Story