സ്വകാര്യ പ്രാക്ടീസ് തടയാൻ മെഡിക്കൽ വിജിലൻസ് സെൽ വരുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് അടക ്കം തടയുന്നതിന് മെഡിക്കൽ വിജിലൻസ് സെൽ രൂപവത്കരിക്കുന്നു.
ഇതുസംബന്ധിച്ച് ആരോ ഗ്യവകുപ്പിെൻറ ശിപാർശ ആഭ്യന്തരവകുപ്പ് അംഗീകരിച്ചു. അന്തിമ ഉത്തരവ് ഉടൻ പുറത്തിറ ങ്ങും. സെല്ലിൻെറ ഘടനയും അംഗസംഖ്യയും പരിഗണന മേഖലകളും സംബന്ധിച്ചും വ്യക്തത ഉത്തരവി ൽ ഉണ്ടാകുമെന്നാണ് വിവരം.
നിലവിൽ കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, സിവിൽ സപ്ലൈസ് കോർപറേഷൻ ഉൾപ്പെടെ വകുപ്പുകളിൽ പൊലീസ് ഉേദ്യാഗസ്ഥർ മേധാവിയായുള്ള വിജിലൻസ് സെൽ ഉണ്ട്. ഇതിന് സമാനമായാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ഡിവൈ.എസ്.പി റാങ്കിലുള്ള ഉേദ്യാഗസ്ഥെൻറ മേധാവിത്വത്തിൽ വിജിലൻസ് വിഭാഗം വരുന്നത്. നിലവിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ആഭ്യന്തര വിജിലൻസ് സംവിധാനം ശക്തമല്ലെന്ന വിലയിരുത്തലാണുള്ളത്.
മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് ശമ്പളത്തിന് പുറമെ നോൺ പ്രാക്ടീസ് അലവൻസ് നൽകുന്നുണ്ട്. എന്നിട്ടും നിരവധി ഡോക്ടർമാർ വീടുകളിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായാണ് റിപ്പോർട്ട്. കൂടാതെ ശസ്ത്രക്രിയക്ക് മുന്നോടിയായി രോഗികളിൽനിന്ന് കൈക്കൂലി വാങ്ങുന്നതായും നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സെൽ രൂപവത്കരിക്കാൻ തീരുമാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.