Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജിലൻസ് മിന്നൽ പരിശോധന: അനധികൃത ചെങ്കൽഖനനത്തിന് പൂട്ട്

text_fields
bookmark_border
ക​ണ്ടെ​ത്തി​യ​ത് പ​ത്തേ​ക്ക​റോ​ളം വി​സ്തൃ​തി​യി​ലെ അ​ന​ധി​കൃ​ത ഖ​ന​നം
വിജിലൻസ് മിന്നൽ പരിശോധന: അനധികൃത ചെങ്കൽഖനനത്തിന് പൂട്ട്
cancel

കാ​ഞ്ഞ​ങ്ങാ​ട്: ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം​വാ​ർ​ഡി​ൽ പെ​ട്ട ബ​ദി​ര, നെ​ല്ലി​യ​ടു​ക്കം പ്ര​ദേ​ശ​ത്ത് വി​ജി​ല​ൻ​സ് ന​ട​ത്തി​യ മി​ന്ന​ൽ​പ​രി​ശോ​ധ​ന​യി​ൽ പ​ത്തേ​ക്ക​റോ​ളം വി​സ്തൃ​തി​യി​ൽ അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​നം ക​ണ്ടെ​ത്തി. ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ള സ്രോ​ത​സ്സി​നും സ്വൈ​ര​ജീ​വി​ത​ത്തി​നും ഭീ​ഷ​ണി​യാ​യ ബ​ദി​ര കു​ന്നി​ൻ​പ്ര​ദേ​ശ​ത്തെ ചെ​ങ്ക​ൽ ഖ​ന​ന​ത്തി​നെ​തി​രെ ബേ​ഡ​ഡു​ക്ക വി​ല്ലേ​ജ് ഓ​ഫി​സി​ലെ മു​ൻ വി​ല്ലേ​ജ് ഓ​ഫി​സ​ർ എ. ​അ​രു​ൺ കാ​സ​ർ​കോ​ട് ആ​ർ.​ഡി.​ഒ, താ​ലൂ​ക്ക് ഓ​ഫി​സ​ർ, മൈ​നി​ങ് ആ​ൻ​ഡ്​ ജി​യോ​ള​ജി വ​കു​പ്പ് അ​ധി​കൃ​ത​ർ, ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ല എ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് വി​ജി​ല​ൻ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ലാ​ൻ​ഡ്​ അ​സൈ​ൻ​മെ​ന്റ് റൂ​ൾ പ്ര​കാ​രം പ​ട്ടി​ക​ജാ​തി/​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​തി​ച്ചു​കി​ട്ടി​യ ഭൂ​മി​യി​ലാ​ണ് ഭൂ​രി​ഭാ​ഗം ചെ​ങ്ക​ൽ ക്വാ​റി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്ന് വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

വി​ജി​ല​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​വി. ശ്രീ​ദാ​സ​ൻ, അ​സി​സ്റ്റ​ന്റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഇ.​വി. ര​മേ​ശ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​വി. ജ​യ​ൻ, പി.​വി. ലി​ജി​ൻ, കെ. ​പ്ര​മോ​ദ് കു​മാ​ർ, റീ​സ​ർ​വേ സൂ​പ്ര​ണ്ട് എ​സ്. ശ്ര​കു​മാ​ർ എ​ന്നി​വ​രാ​ണ് മി​ന്ന​ൽ​പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vigilance Raids Illegal Quarry
Next Story