പൗരാവകാശ ലംഘനം ൈഹകോടതി നിരീക്ഷിക്കും
text_fieldsകൊച്ചി: ലോക്ഡൗണുമായി ബന്ധപ്പെട്ട കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നടപടികളിലെ പ ൗരാവകാശ ലംഘനങ്ങൾ ൈഹകോടതി നിരീക്ഷിക്കും. കോവിഡ് 19 വ്യാപനം തടയുന്നതിെൻറ ഭാഗമാ യുള്ള ലോക്ഡൗൺ കർശനമായി നടപ്പാക്കാൻ സർക്കാറുകൾ സ്വീകരിക്കുന്ന നടപടികളിൽ ജു ഡീഷ്യറിയുടെ നിരീക്ഷണം ആവശ്യമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നടപടി. ഇത് സംബന്ധിച്ച വിഷയങ്ങൾ സ്വമേധയാ ഹരജിയായി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ.
മഹാമാരി പടരുന്ന സാഹചര്യത്തിൽ നിയമസംവിധാനത്തിന് നിശ്ശബ്ദരായി മാറിനിൽക്കാവില്ലെന്ന് ഉത്തരവിൽ പറയുന്നു. പൗരന് ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ ഉറപ്പുവരുത്തേണ്ട ബാധ്യത ജുഡീഷ്യറിക്കുണ്ട്. കോവിഡ് വ്യാപനം തടയാൻ സർക്കാർ സ്വീകരിക്കുന്ന നടപടിെക്കാപ്പം നിന്ന് കോടതിയുടെ സ്ഥിരം സിറ്റിങ്ങുപോലും നിർത്തിയിരിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് പുറമെ ലോക്ഡൗൺ കർശനമായി നടപ്പാക്കാൻ സർക്കാർ പൊലീസിനെയും രംഗത്തിറക്കിയിട്ടുണ്ട്.
ആരോഗ്യവകുപ്പും പൊലീസും സ്തുത്യർഹസേവനമാണ് നടത്തിവരുന്നത്. എങ്കിലും ഇതിനിടയിലും ചിലയിടങ്ങളിലെ പൊലീസ് അതിക്രമങ്ങൾ സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ അവഗണിക്കാനാവില്ല. മൗലികാവകാശങ്ങൾ ഹനിക്കപ്പെടുന്നുവെന്ന് പൗരന് ആശങ്കയുണ്ടായാൽ അത് കണക്കിലെടുക്കാതെയും പറ്റില്ല. ഇത്തരം അടിയന്തര സാഹചര്യങ്ങളുള്ളതിനാലാണ് സാമൂഹിക അകലം പാലിക്കേണ്ട അവസ്ഥയിൽപോലും വിഡിയോ കോൺഫറൻസിങ് മുഖേന ചേർന്ന് ഹരജികൾ പരിഗണിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിെൻറ പകർപ്പ് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്നിവർക്ക് ഇ-മെയിൽ മുഖേന അടിയന്തരമായി അയക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.