ബാലഭാസ്കർ സഞ്ചരിച്ച വാഹനം ഓടിച്ചത് അർജുനെന്ന് ഉറപ്പിച്ച് ക്രൈംബ്രാഞ്ച്
text_fieldsതിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിെൻറയും മകളുടെയും മരണത്തിനിടയാക്കിയ വാഹ നാപകടത്തിൽ കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ തന്നെയെന്ന് ഉറപ്പിച്ച് ക്രൈംബ്രാഞ്ച്. ശനിയാഴ്ച ബാലഭാസ്കറിെൻറ സുഹൃത്തും സ്വർണക്കടത്തുകേസിൽ റിമാൻഡിലുമുള്ള പ്രകാശ് തമ്പിയിൽനിന്ന് മൊഴിയെടുത്തതോടെയാണ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നത്.
ശനിയാഴ്ച രാവിലെ എറണാകുളം കാക്കനാട്ടെ ജയിലിൽ എത്തിയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരികൃഷ്ണെൻറ നേതൃത്വത്തിലുള്ള സംഘം പ്രകാശ് തമ്പിയിൽനിന്ന് മൊഴിയെടുത്തത്. രാവിലെ 11ന് തുടങ്ങിയ ചോദ്യംചെയ്യൽ വൈകീട്ട് മൂന്നരവരെ നീണ്ടു.
കാർ ഓടിച്ചിരുന്നത് താനാണെന്ന് ആശുപത്രിയിൽ അർജുൻ തന്നോട് പറഞ്ഞിരുന്നു. എന്നാൽ, തൃശൂരിൽ പോയതിന് ശേഷവും മൊഴിമാറ്റിയശേഷവും അർജുനുമായി നേരിട്ടോ ഫോൺമുഖേനയോ ബന്ധപ്പെട്ടിട്ടില്ല. വാഹനം ഓടിച്ചത് ആരെന്ന് അറിയുന്നതിനാണ് കൊല്ലം പള്ളിമുക്കിലെ കടയിൽനിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചത്. തനിക്കൊപ്പം മൂന്ന് സുഹൃത്തുകളും ഉണ്ടായിരുന്നു. എന്നാൽ, ഹാർഡ് ഡിസ്കിൽ നിന്ന് ദൃശ്യങ്ങൾ ലഭിക്കാത്തതിനാൽ തിരികെ കടയുടമക്ക് നൽകുകയായിരുന്നു. ഇക്കാര്യം താൻ അന്ന്് കേസന്വേഷിച്ചിരുന്ന ആറ്റിങ്ങൽ ഡിവൈ.എസ്.പിയോടും പറഞ്ഞിരുന്നെന്ന് പ്രകാശ് തമ്പി പറഞ്ഞു.
പ്രകാശ് തമ്പിയുടെയും വെളിപ്പെടുത്തലോടെ വാഹനം ഓടിച്ചത് അർജുൻ തന്നെയെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിക്കുകയാണ്. നേരേത്ത ബാലഭാസ്കറിെൻറ ഭാര്യ ലക്ഷ്മിയും അവരുടെ മാതാവും രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരിൽ ചിലരും വാഹനം ഓടിച്ചിരുന്നത് അർജുൻ തന്നെയാണെന്ന് അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. കൂടാതെ ബാലഭാസ്കറിെൻറയും അർജുെൻറയും മെഡിക്കൽ റിപ്പോർട്ടും ഇത് ശരിവെക്കുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.