ശബരിമലയിൽ പ്രതിദിനം 5000 പേർക്ക് പ്രവേശനം; വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധം
text_fieldsതിരുവനന്തപുരം: ശബരിമലയിൽ കർക്കടക മാസപൂജക്ക് പ്രതിദിനം 5000 പേർക്ക് വീതം പ്രവേശനം നൽകും. 10,000 േപർക്കെങ്കിലും പ്രവേശനം നൽകണമെന്നാണ് തിരുവിതാംകൂർ ദേവസ്വം േബാർഡ് ആവശ്യപ്പെട്ടിരുന്നത്. മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ജൂൈല 16ന് വൈകീട്ട് അഞ്ചിന് തുറക്കും. 17 മുതലേ ഭക്തർക്ക് പ്രവേശനമുള്ളൂ.
വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിലൂടെ മാത്രമേ ദർശനത്തിെനത്താൻ കഴിയൂ. അനുമതി ലഭിക്കുന്നവർ 48 മണിക്കൂറിനിടെ എടുത്ത ആർ ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും അനുമതി ലഭിക്കും. മാസപൂജ പൂർത്തിയാക്കി ജൂലൈ 21ന് രാത്രി നട അടയ്ക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.