വ്ലോഗർ ജുനൈദിന്റെ മരണം: രക്തസ്രാവത്തെ തുടർന്നുള്ള ശ്വാസതടസ്സമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsമഞ്ചേരി: വ്ലോഗർ ജുനൈദിന്റെ മരണത്തിന് കാരണമായത് രക്തസ്രാവത്തെ തുടർന്നുണ്ടായ ശ്വാസതടസ്സമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കണ്ണിന് താഴ്ഭാഗത്തായി സാരമായി പരിക്കേറ്റിരുന്നു. തലയോട്ടിക്കും ചെറിയ പൊട്ടലുണ്ടായി. ഇതേ തുടർന്ന് മൂക്കിലേക്കും ശ്വസനനാളത്തിലേക്കും രക്തമിറങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ടാണ് മരണം. അപകടസ്ഥലത്ത് രക്തം വാർന്ന നിലയിൽ കൂടുതൽ സമയം കിടക്കുകയും ചെയ്തു.
മലപ്പുറത്തുനിന്ന് മടങ്ങുമ്പോൾ ജുനൈദ് മദ്യപിച്ചിരുന്നതായി പൊലീസിന് സൂചന ലഭിച്ചു. ആൽക്കഹോൾ സാന്നിധ്യം ഉണ്ടോയെന്നറിയാൻ രക്തസാമ്പ്ൾ രാസപരിശോധനക്ക് അയച്ചു.
വെള്ളിയാഴ്ച വൈകീട്ട് 6.20ന് തൃക്കലങ്ങോട് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് ജുനൈദിന് പരിക്കേറ്റത്. റോഡരികിൽ രക്തം വാർന്നു കിടക്കുന്ന നിലയിൽ ബസ് ജീവനക്കാരാണ് ജുനൈദിനെ കണ്ടത്. മഞ്ചേരിയിൽനിന്ന് വഴിക്കടവ് ഭാഗത്തേക്കു പോകുന്നതിനിടെയാണ് അപകടം.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കിടെ രാത്രിയാണ് മരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.