Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയാത്രകൾ രാജകീയമാക്കാൻ...

യാത്രകൾ രാജകീയമാക്കാൻ കെ.എസ്.ആർ.ടി.സിയിൽ വോൾവോ 9600! പുതിയ ബസുകൾ സെപ്റ്റംബർ ഒന്ന് മുതൽ നിരത്തിലിറങ്ങും -കെ.ബി. ഗണേഷ് കുമാർ

text_fields
bookmark_border
KSRTCs new buses
cancel
camera_alt

കെ.എസ്.ആർ.ടി.സിയുടെ പുതിയ ബസുകൾ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നിരത്തുകളിൽ എത്തിക്കാൻ പോകുന്ന പുതിയ ബസുകളുടെ ഫ്ലാഗ്ഓഫ് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഫ്ലാഗ്ഓഫിന് മുന്നോടിയായി ഗതാഗത വകുപ്പ് സംഘടിപ്പിച്ച ഓർമ എക്സ്പ്രസിന്റെ ഭാഗമാകാൻ നടൻ മോഹൻലാൽ എത്തിയതും പരുപാടി ഏറെ ശ്രദ്ധ നേടി. കെ.എസ്.ആർ.ടി.സി പുതിയതായി വാങ്ങിയ 143 ബസുകളുടെ ഫ്ലാഗ്ഓഫാണ് മുഖ്യമന്ത്രി നിർമ്മിച്ചത്. ടാറ്റ, അശോക് ലെയ്ലാൻഡ്, ഐഷർ, വോൾവോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ പ്രീമിയം ബസുകളാണ്‌ നിരത്തുകളിൽ കെ.എസ്.ആർ.ടി.സി ഇനിമുതൽ ഓടിക്കുകയെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഫ്ലാഗ്ഓഫ് ചടങ്ങിൽ പറഞ്ഞു.

ഓർമ എക്സ്പ്രസിന്റെ ഭാഗമാകാൻ എത്തിയ നടൻ മോഹൻലാൽ

130 കോടി രൂപക്കാണ് പുതിയ ബസുകൾ വാങ്ങിക്കുന്നത്. ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിലേക്ക് അധിക സർവീസുകൾ നടത്തുന്നത് വഴി ഒരു ദിവസം 50 ലക്ഷം രൂപയുടെ അധിക വരുമാനം നേടാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിവർണ്ണ പതാകയുടെ ഡിസൈനിൽ എത്തുന്ന എ.സി പ്രീമിയം ബസുകൾ യാത്രക്കാർക്ക് കൂടുതൽ സുഖകരവും സുരക്ഷിതമായ യാത്രയും നൽകുമെന്നും മന്ത്രി പറഞ്ഞു.

പുതിയ ബസുകൾ പുറത്തിറങ്ങുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 22 മുതൽ 24 വരെ തിരുവനന്തപുരം കനകക്കുന്നിൽ 'ട്രാൻസ്പോ 2025' എന്ന പേരിൽ പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്. അശോക് ലെയ്‌ലാൻഡിൽ 13.5 മീറ്റർ ഗാർഡ് ഷാസിയിലാണ് സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ, സീറ്റർ എന്നീ ബസുകളാണ്‌ ഒരുക്കിയിരിക്കുന്നത്. ഇതേ ബോഡിയിൽ 10.5 മീറ്റർ ഷാസിയിൽ ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസും കെ.എസ്.ആർ.ടി.സി തെരഞ്ഞെടുത്തിട്ടുണ്ട്. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകൾ ടാറ്റ മോട്ടോഴ്സിന്റെ ഗോവയിലെ എ.ജി.സി.ൽ കമ്പനിയിൽ നിർമ്മിച്ച ബസുകളാണ്‌. ഓർഡിനറി സർവീസിനായി ഐഷറിന്റെ 8.5 മീറ്റർ ഷാസിയിലുള്ള ബസുകളും തലസ്ഥാനത്ത് എത്തയിട്ടുണ്ട്.

ത്രിവർണ്ണ പതാകയുടെ ഡിസൈനിൽ എത്തിയ വോൾവോ 9600

ഇന്ത്യൻ വാഹനനിർമാതാക്കളെ കൂടാതെ സ്വീഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വോൾവോ ബസുകളും ഇതോടൊപ്പം നിരത്തുകളിൽ എടുത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ആ വാഗ്‌ദാനം ഉറപ്പിക്കുന്ന രീതിയിൽ ത്രിവർണ്ണ പതാക നിറത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വോൾവോ 9600 സീറ്റർ ബസുകളുടെ ഫോട്ടോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ യാത്ര സുഖവും അഡ്വാൻസ്ഡ് ഫീച്ചറുകൾ ഉൾപ്പെടെ കൂടുതൽ സുരക്ഷ ഉറപ്പ് നൽകുന്ന വോൾവോ ബസുകൾ കെ.എസ്.ആർ.ടി.സിയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ സാധ്യതയുണ്ട്. നിലവിൽ സീറ്റർ വിഭാഗത്തിൽ വോൾവോ B9R ബസുകളാണ് കെ.എസ്.ആർ.ടി.സിയുടെ പക്കൽ ഉള്ളത്. കെ സ്വിഫ്റ്റിന്റെ ബ്രാൻഡിൽ നിരത്തിലിറങ്ങിയ വോൾവോ B11R സ്ലീപ്പർ ബസുകളാണ്‌ അവസാനമായി വോൾവോയിൽ നിന്നും നിരത്തിലെത്തിയ ബസുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transport ministerKSRTCLatest NewsKB Ganesh KumarNew Buses
News Summary - Volvo 9600 in KSRTC to make travel royal! New buses will be launched from September 1 - K.B. Ganesh Kumar
Next Story