അന്ത്യാഞ്ജലിയുമായി പ്രമുഖരുടെ നീണ്ടനിര
text_fieldsആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരുടെ പ്രവാഹം. പറവൂരിലെ വേലിക്കകത്ത് വീട്ടിലാണ് ഏറെപേരും എത്തിയത്. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ്, ഡോ. ആർ. ബിന്ദു, കെ. കൃഷ്ണൻകുട്ടി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എച്ച്. സലാം, എം.എസ്. അരുൺകുമാർ, മാത്യു ടി. തോമസ്, മുഹമ്മദ് മുഹ്സിൻ, മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ പി. മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്, സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സാഹിത്യകാരൻ ബെന്യാമിൻ, മുൻമന്ത്രി ജി. സുധാകരൻ, മാധ്യമം ജോയന്‍റ് എഡിറ്റർ പി.ഐ. നൗഷാദ്, മുൻ എം.പി എ.എം. ആരിഫ്, മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ, മുൻ എം.എൽ.എമാരായ സി.കെ. സദാശിവൻ, കെ.കെ. ഷാജു, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി തുടങ്ങിയവർ വേലിക്കകത്ത് വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
വൈകീട്ട് സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിച്ചു. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ, കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ, സി.എസ്. സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഫ്രാൻസിസ് ജോർജ്, മന്ത്രിമാരായ വി.എൻ. വാസവൻ, വി. അബ്ദുറഹ്മാൻ, സജി ചെറിയാൻ, പി. പ്രസാദ്, വി. ശിവൻകുട്ടി, സി.കെ. ശശീന്ദ്രൻ, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ, റോഷി അഗസ്റ്റിൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മുൻ മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, പാലോളി മുഹമ്മദ് കുട്ടി, പി.കെ. ശ്രീമതി, എ.സി. മൊയ്തീൻ, എസ്. ശർമ, എ.കെ. ബാലൻ, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ. തോമസ്, കെ.എസ്. അരുൺകുമാർ, ഉമ തോമസ്, ദലീമ ജോജോ, അനൂപ് ജേക്കബ്, അൻവർ സാദത്ത്, റോജി എം. ജോൺ, മാത്യു കുഴൽനാടൻ, ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, കെ.വി. ജിനേഷ്കുമാർ, കെ.ടി. ജലീൽ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷൻ വി. വസീഫ്, കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി, വി.ജോയ്, അബിൻ വർക്കി, ഷാനിമോൾ ഉസ്മാൻ, കെ. സുരേന്ദ്രൻ, അടൂർ പ്രകാശ്, ബാബു പ്രസാദ്, ചിന്ത ജെറോം, ശോഭന ജോർജ്, സുനിൽ പി. ഇളയിടം, പി. സതീദേവി, പി. ശശി, ഇ.പി. ജയരാജൻ, എം. വിജയകുമാർ, പി. മോഹനൻ മാസ്റ്റർ, വത്സൻ പാനോളി, ഗോപി കോട്ടമുറയ്ക്കൽ, ജോണി നെല്ലൂർ, കെ.ജെ. തോമസ്, ബെറ്റി ബേബി, കെ. അനിൽകുമാർ, കെ. ചന്ദ്രൻപിള്ള, കെ.എൻ. ഗോപിനാഥ്, എം.പി. പ്രദീപ്കുമാർ, വി.പി. സാനു, വിജു കൃഷ്ണൻ, സെബാസ്റ്റ്യൻ പോൾ, പി.കെ. ബിജു, മുൻ എം.എൽ.എ കെ.കെ. ലതിക, മനു സി. പുളിക്കൽ, ബീന ഫിലിപ്പ്, എം. അനിൽകുമാർ, ജി. ദേവരാജൻ, എൻ.എൻ. കൃഷ്ണദാസ്, ടി.കെ. ദേവകുമാർ, പി.സി. ജോർജ്, എം. ശിവപ്രസാദ്, കെ. അനുശ്രീ, കെ.ജെ. മാക്സി, മുൻ എം.പി കെ. സുരേഷ് കുറുപ്പ്, കെ. പ്രസാദ്, കെ.രാഘവൻ, ഡോ. പി. സരിൻ, കെ.എച്ച്. ബാബുജാൻ, വൈക്കം വിശ്വൻ, ലതിക സുഭാഷ്, ടി.ജെ.ആഞ്ചലോസ്, എ.ആർ. സിന്ധു, പി. കൃഷ്ണപ്രസാദ്, ഇ.എസ്. ബിജുമോൾ, പി.പി.സുനീർ, എസ്.കെ. സജീഷ്, വി.കെ. സനോജ്, എം.വി. നികേഷ് കുമാർ, ആനാവൂർ നാഗപ്പൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന പൊതുദർശനത്തിൽ വൻജനാവലിക്കൊപ്പം മത-സാമുദായിക-രാഷ്ട്രീയ പ്രമുഖരും എത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.