വി.എസിന്റെ ആരോഗ്യനില ഗുരുതരം
text_fieldsവി.എസ്. അച്യുതാനന്ദൻ
തിരുവനന്തപുരം: സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വെന്റിലേറ്റർ സഹായത്തോടെ, ചികിത്സ തുടരാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം. മെഡിക്കൽ കോളജിലെ ഡോക്ടർമാരടക്കം പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമെടുത്തത്.
മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ 23നാണ് ഹൃദയാഘാതത്തെ തുടർന്ന് വി.എസിനെ പട്ടം എസ്.യു.ടി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.