പൊലീസിന്‍െറ മനോവീര്യം ജനങ്ങളെ ഭീതിയിലാഴ്ത്തിയല്ല നിലനിര്‍ത്തേണ്ടത് –വി.എസ്
text_fieldsതിരുവനന്തപുരം: പൊലീസ്സേനയുടെ മനോവീര്യം നിലനിര്‍ത്തേണ്ടത് പാവപ്പെട്ട ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടാവരുതെന്ന് ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ഭരണകൂടം ഫാഷിസ്റ്റ് സ്വഭാവത്തിലേക്ക് നീങ്ങുന്നെന്ന തോന്നലുണ്ടാക്കാനേ ഇത്തരം ഉദ്യോഗസ്ഥരുടെ നടപടികള്‍ സഹായിക്കൂ. ഈ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുകയാണ് വേണ്ടത്. അങ്ങനെ മാത്രമേ പൊലീസ്സേനയുടെ മനോവീര്യം നിലനിര്‍ത്താനാവൂ. ഫാഷിസ്റ്റ് ഭരണകൂടത്തിന്‍െറ മര്‍ദനോപാധിയല്ല കേരള പൊലീസ് എന്ന് പൊലീസുകാരും തിരിച്ചറിയണം. ഇത് ഇടതുപക്ഷഭരണമാണ്. പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലയുടെ കാലം കഴിഞ്ഞിരിക്കുന്നെന്നും വി.എസ് പറഞ്ഞു. പൊലീസിന്‍െറ മനോവീര്യം തകര്‍ക്കുന്ന നടപടികള്‍ സര്‍ക്കാര്‍ എടുക്കില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പറഞ്ഞതിന് മറുപടി കൂടിയായാണ് വി.എസിന്‍െറ പ്രസ്താവന. എഴുത്തുകാരന്‍ കമല്‍ സി. ചവറയെ കസ്റ്റഡിയിലെടുത്തതും ഫോര്‍ട്ട് കൊച്ചിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ മര്‍ദിച്ചതുമടക്കം ഉയര്‍ത്തി പൊലീസിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് വി.എസ് നടത്തുന്നത്. ദലിതരും ആദിവാസികളും എഴുത്തുകാരും കലാകാരന്മാരും സ്വതന്ത്രമായും നിര്‍ഭയമായും കഴിയുന്ന സംസ്ഥാനമാണ് കേരളം. കല്‍ബുര്‍ഗിയുടെയും പന്‍സാരെയുടെയും ഗതി കേരളത്തിലെ എഴുത്തുകാര്‍ക്കുണ്ടാവില്ല എന്ന് ഉറപ്പുവരുത്താന്‍ നിയുക്തരാണ് കേരളത്തിലെ പൊലീസ്.
കടല്‍ത്തീരത്ത് കുടുംബസമേതം വിശ്രമിക്കാനത്തെിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനും കുടുംബത്തിനും നേരെ അതിക്രൂരമായ നരനായാട്ട് നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്ത് പിരിച്ചുവിടണം. ഒന്നരവയസ്സുള്ള കുഞ്ഞിനെയും ഗര്‍ഭിണിയെയും ഉള്‍പ്പെടെ അതിക്രൂരമായി മര്‍ദിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് സേനയില്‍ വെച്ചുപൊറുപ്പിക്കാനാവില്ല. തന്‍െറ നോവലില്‍ ദേശീയഗാനത്തെ അവഹേളിച്ചെന്ന കുറ്റംചുമത്തി കമല്‍ സി. ചവറ എന്ന എഴുത്തുകാരനെ കസ്റ്റഡിയിലെടുക്കുകയും നട്ടെല്ല് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വാര്‍ത്ത വന്നു. യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയെതുടര്‍ന്നുള്ള നടപടിയാണെന്നാണ് പൊലീസ് പറയുന്നത്. ഇത് സത്യമാണെങ്കില്‍ പ്രശ്നം ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.