2000 രൂപ പിൻവലിച്ചത് കറൻസിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് മുഖ്യമന്ത്രി
text_fieldsകേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വ്യാപാരഭവൻ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: നോട്ട് നിരോധനം ഓർമയിൽനിന്ന് മായുന്നതിനുമുമ്പ് 2000 രൂപ പിൻവലിച്ചത് രാജ്യത്തെ കറൻസിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യാപാരികളും വ്യവസായികളുമാണ് സാമ്പത്തിക വളർച്ചയുടെ ചാലകശക്തി. ചെറുകിട വ്യാപാര രംഗത്തുള്ളവർ കടുത്ത വെല്ലുവിളി നേരിടുന്നു. കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തിക നയമാണ് ഇതിന് ഇടയാക്കുന്നത്.
വിദേശ കുത്തകകൾക്ക് സഹായം നൽകുന്ന കേന്ദ്ര സർക്കാർ ചെറുകിട വ്യാപാര മേഖലയെ അവഗണിക്കുകയാണ്. രാജ്യത്തെയാകെ ബാധിച്ച നോട്ട് നിരോധനം, ജി.എസ്.ടി, ഓൺലൈൻ വ്യാപാരം എന്നിവയെല്ലാം ചെറുകിടക്കാരെ ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. നസറുദ്ദീൻ സ്മാരക ഹാൾ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി സ്വാഗതവും സംസ്ഥാന ട്രഷറർ എസ്. ദേവരാജൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.