തലസ്ഥാനത്ത് വീണ്ടും റാൻസംവെയർ ആക്രമണം
text_fieldsതിരുവനന്തപുരം: കമ്പ്യൂട്ടറുകൾ ബന്ദിയാക്കി മോചനദ്രവ്യമാവശ്യപ്പെടുന്ന റാൻസംവെയർ ആക്രമണം വീണ്ടും. തിരുവനന്തപുരം ജില്ല മെര്‍ക്കൈൻറൽ സഹകരണ സംഘത്തിെൻറ കമ്പ്യൂട്ടറിലാണ് സൈബര്‍ ആക്രമണം നടന്നത്. ബാങ്കിലെ സെർവറുമായി ബന്ധപ്പെടുത്തിയ കമ്പ്യൂട്ടറിലാണ് റാൻസംെവയറുകൾ കടന്നുകയറിയത്.ഇൗ കമ്പ്യൂട്ടർ പ്രവർത്തനരഹിതമാക്കുകയും ഫയലുകൾ ബന്ദിയാക്കുകയുമായിരുന്നു. ഫയലുകള്‍ തുറക്കണമെങ്കില്‍ മോചനദ്രവ്യം നല്‍കണമെന്ന സന്ദേശവും ലഭിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ടോടെയാണ് സൈബർ ആക്രമണം ശ്രദ്ധയിൽപെട്ടത്. പെെട്ടന്ന് കമ്പ്യൂട്ടർ ഒാഫായി. വീണ്ടും തുറന്നപ്പോഴാണ് കമ്പ്യൂട്ടറിലുള്ള വിവരങ്ങള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും തിരിച്ചെടുക്കണമെങ്കില്‍ ബിറ്റ്കോയിന് നല്‍കണമെന്നുമുള്ള സന്ദേശം പ്രത്യക്ഷപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ ബിറ്റ്കോയിന് നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഒരു ഇ-മെയിലിലേക്ക് മറുപടി അയക്കാനും നിർദേശമുണ്ടായിരുന്നു. സന്ദേശം കണ്ടയുടന്‍ സഹകരണ സംഘം അധികൃതര്‍ സൈബര്‍ പൊലീസിനെയും സൈബര്‍ഡോമിനെയും അറിയിച്ചു. സൈബര്‍ പൊലീസും സൈബര്‍ഡോം വിദഗ്ധരും പരിശോധന നടത്തി ബാക്കപ് ഫയലുകള്‍ ഉപയോഗിച്ച് ബ്ലോക്കായ ഫയലുകള്‍ റീസ്റ്റോർ ചെയ്തു. രാജ്യത്തിന് പുറത്തുള്ള സംഘമാണ് പിന്നിലെന്നാണ് കരുതുന്നത്. അതേസമയം, ബാങ്കിലുണ്ടായ സൈബർ ആക്രമണം ഗുരുതരമല്ലെന്ന് സൈബർ സെൽ വ്യക്തമാക്കി.
ൈവറസുകൾ നുഴഞ്ഞുകയറിയാൽ കമ്പ്യൂട്ടർ സ്തംഭിക്കുമെങ്കിലും ഡാറ്റ സുരക്ഷിതമായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സമൂഹമാധ്യമങ്ങളിൽ അടക്കം കാണുന്നതും മെയിലിൽ സന്ദേശരൂപത്തിലെത്തുന്നതുമായ അനാവശ്യ ലിങ്കുകളിൽ പ്രവേശിക്കാതിരിക്കുക, പരിചിത സ്വഭാവത്തിലെത്തുന്ന മെയിലുകളുടെ ഉൾപ്പെടെ ആധികാരികത ഉറപ്പുവരുത്തിയ ശേഷം മാത്രം തുറക്കുക, അപകടകാരികളായ സന്ദേശങ്ങളെ തടയാൻ മെയിലുകളിൽ തന്നെയുള്ള സാേങ്കതിക സംവിധാനങ്ങൾ ഉപേയാഗിക്കണമെന്നതടക്കമുള്ള നിർദേശങ്ങളും റാൻസംവെയർ ആക്രമണം പ്രതിരോധിക്കാൻ അധികൃതർ മുന്നോട്ടുവെക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.