Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെയ്ഡിനിടെ പിടിച്ചെടുത്ത 6200 ഡോളർ തിരികെ വേണം, ആന്‍റോ അഗസ്റ്റിൻ കോടതിയിൽ; വ്യക്തമായ അന്വേഷണം വേണമെന്ന് പൊലീസ്

text_fields
bookmark_border
മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ
Anto Augustine
cancel

കളമശ്ശേരി: മെസ്സി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്‍റ റെയ്ഡിനിടെ റിപ്പോർട്ടർ ചാനൽ ഓഫിസിൽനിന്ന് പിടിച്ചെടുത്ത ഡോളർ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ കളമശ്ശേരി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. 6,500 ഡോളറാണ് റെയ്ഡിൽ പിടിച്ചെടുത്തത്.

ഡോളറിന്റെ പൂർണ കസ്റ്റോഡിയൻ താനാണെന്നും അതിൽ മറ്റാർക്കും അവകാശമില്ലെന്നും അത് തനിക്ക് തന്നെ തിരികെ നൽകണമെന്നുമാണ് കോടതിയിൽ നൽകിയ അപേക്ഷയിൽ ആന്റോ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ, ഈ പണം തിരികെ നൽകാൻ കഴിയില്ലെന്ന നിലപാടാണ് പൊലീസ് കോടതിയിൽ സ്വീകരിച്ചത്. പിടിച്ചെടുത്ത കറൻസികളിൽ ചിലത് വ്യാജമാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സംശയങ്ങളുണ്ടെന്നാണ് പൊലീസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നത്. വിദേശ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം വേണമെന്നാണ് പൊലീസിന്റെ നിലപാട്.

ഇതുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ ആദായനികുതി വകുപ്പിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും പൊലീസ് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. പൊലീസും അന്വേഷിക്കുന്നുണ്ട്. പരിശോധനകൾ പൂർത്തിയായശേഷം മാത്രമേ പണം തിരികെ നൽകാൻ കഴിയൂ എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ആന്റോ അഗസ്റ്റിൻ നൽകിയ അപേക്ഷ വരും ദിവസങ്ങളിൽ കളമശ്ശേരി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിലാണ് എസ്.ഐ.ടി അന്വേഷണം നടക്കുന്നത്.

അതേസമയം, മെസ്സി തട്ടിപ്പ് കേസിൽ ആന്‍റോയുടെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെള്ളിയാഴ്ച വിധി പറയും. നിലവിൽ അറസ്റ്റിന് നീക്കമില്ലെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു.

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം സെഷൻസ് കോടതി ശനിയാഴ്ചയണ് വിധി പറയുന്നത്. ആന്‍റോക്കെതിരെ സൈബർ പൊലീസ് ആണ് കേസ് എടുത്തത്. പിന്നീട് കളമശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Want the dollar seized during the raid back: Anto Augustine approaches court
Next Story