‘വഖഫ് നിയമ ഭേദഗതി ഉടൻ പിൻവലിക്കണം’
text_fieldsധുര: ഭിന്നിപ്പിക്കുന്നതും അന്യായവുമായ വഖഫ് നിയമ ഭേദഗതി ഉടൻ പിൻവലിക്കണമെന്ന് സി.പി.എം പാർട്ടി കോൺഗ്രസ് ആവശ്യപ്പെട്ടു. ഇസ്ലാമിക വിശ്വാസികളുടെ ഭരണഘടനപരമായ അവകാശങ്ങൾക്കുനേരെയുള്ള കടന്നുകയറ്റമാണ് വഖഫ് ഭേദഗതി ബില്ലെന്ന് കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
ജമ്മു-കശ്മീരിന് പൂർണ സംസ്ഥാന പദവി നൽകണമെന്ന കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയുടെ പ്രമേയവും, കാർഷിക വിപണനത്തെക്കുറിച്ചുള്ള ദേശീയ നയ ചട്ടക്കൂട് പിൻവലിക്കണമെന്ന പി. കൃഷ്ണപ്രസാദിന്റെ പ്രമേയവും, എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്കുള്ള സംവരണം സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കണമെന്ന പോളിറ്റ് ബ്യൂറോ അംഗം രാമചന്ദ്ര ഡോമിന്റെ പ്രമേയവും, യു.ജി.സി കരട് ചട്ടങ്ങളെ എതിർക്കണമെന്ന രാജീവ് കുൻവാറിന്റെ പ്രമേയവും, പൊതു വൈദ്യുതി മേഖലക്കു നേരെയുള്ള സ്വകാര്യവത്കരണ ആക്രമണങ്ങളെ ചെറുക്കണമെന്ന സുദീപ് ദത്തയുടെ പ്രമേയവും, ആഴക്കടൽ ഖനനത്തിനെതിരായ കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കിന്റെ പ്രമേയവും, സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരായ കേന്ദ്ര കമ്മിറ്റി അംഗം മറിയം ദാവ് ലെയുടെ പ്രമേയവും, ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് തുല്യ അവകാശവും അന്തസ്സും ഉറപ്പാക്കണമെന്ന കേന്ദ്ര കമ്മിറ്റി അംഗം യു. വാസുകിയുടെ പ്രമേയവും, ശാരീരിക വൈകല്യമുള്ളവർക്ക് അന്തസ്സും നീതിയും ഉറപ്പാക്കണമെന്ന ഝാൻസി റാണിയുടെ പ്രമേയവും സമ്മേളനം അംഗീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.