Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാടാക്കര പള്ളി സംഘർഷം: പള്ളികമ്മിറ്റിയെ വഖഫ് ബോർഡ് സസ്​പെൻഡ് ചെയ്തു

text_fields
bookmark_border
മാടാക്കര പള്ളി സംഘർഷം: പള്ളികമ്മിറ്റിയെ വഖഫ് ബോർഡ്  സസ്​പെൻഡ് ചെയ്തു
cancel

വ​ട​ക​ര: മാ​ടാ​ക്ക​ര പ​ള്ളി​യി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ൽ വ​ഖ​ഫ് ബോ​ർ​ഡ് പ​ള്ളി​ക​മ്മി​റ്റി​യെ സ​സ്​​പെ​ൻ​ഡ് ചെ​യ്തു. വ​ഖ​ഫ് ബോ​ർ​ഡ് സ്വ​മേ​ധ​യ എ​ടു​ത്ത കേ​സി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് ഡി​വി​ഷ​ന​ൽ വ​ഖ​ഫ് ഓ​ഫി​സ​ർ ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് ക​മ്മി​റ്റി​യെ സ​സ്​​പെ​ൻ​ഡ് ചെ​യ്ത​ത്. പ​ള്ളി​ക​മ്മി​റ്റി​യു​ടെ ഇ​ട​ക്കാ​ല മു​ത​വ​ല്ലി​യാ​യി അ​ഡ്വ. കെ.​വി. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖി​ന് ചു​മ​ത​ല ന​ൽ​കി.

ഈ ​മാ​സം എ​ട്ടി​ന് മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ളു​ടെ​യും എ​തി​ൽ​പ​ക്ഷ​ത്തി​ന്റെ​യും വാ​ദം കേ​ൾ​ക്കും. ആ​രോ​പ​ണ​ങ്ങ​ളി​ൽ നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും തെ​ളി​വു​ക​ളി​ൽ തി​രി​മ​റി ത​ട​യാ​നു​മാ​ണ് മ​ഹ​ല്ല് ക​മ്മി​റ്റി​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ക​മ്മി​റ്റി സ്ഥാ​പ​ന​ത്തി​ന്റെ എ​ല്ലാ രേ​ഖ​ക​ളും ക​ണ​ക്കു​ക​ളും ചു​മ​ത​ല​യു​ള്ള മു​ത​വ​ല്ലി​ക്ക് കൈ​മാ​റ​ണം. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബോ​ർ​ഡ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​നെ​തി​രെ ഭ​ര​ണ​സ​മി​തി​ക്ക് വ​ഖ​ഫ് ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കാ​ൻ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മു​ണ്ട്. അ​തേ​സ​മ​യം, മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ വാ​ദം കേ​ൾ​ക്കാ​തെ​യാ​ണ് സ​സ്​​പെ​ൻ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് മാ​ടാ​ക്ക​ര പ​ള്ളി​യി​ൽ മൗ​ലീ​ദ് പ​രാ​യ​ണ​വു​മാ​യി ബ​ന്ധ​പെ​ട്ട് ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ​ത്. സം​ഘ​ർ​ഷ​ത്തി​നി​ടെ പ​ള്ളി​യി​ൽ ക​യ​റി പൊ​ലീ​സ് ലാ​ത്തി​വീ​ശി​യി​രു​ന്നു. വി​ശ്വാ​സി​ക​ൾ ചേ​രി​തി​രി​ഞ്ഞ് പോ​ർ​വി​ളി ന​ട​ത്തി​യ​തും പ​ള്ളി​യി​ൽ ക​യ​റി പൊ​ലീ​സ് മ​ർ​ദി​ച്ച​തും വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Waqf Board Suspends Madakkara Mosque Committee
Next Story