അഞ്ച് ട്രെയിനുകൾ റദ്ദാക്കി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് നിരവധിയിടങ്ങളിൽ റോഡ് ഗതാഗതം തടസപ്പെടുകയും നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചുപൂട്ടുകയും ചെയ്തതിനു പിറകെ അഞ്ച് പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. നാഗർകോവിൽ-കൊച്ചുവേളി, കൊല്ലം-പുനലൂർ, കൊല്ലം-ചെേങ്കാട്ട, ഇടമൺ പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്. െഎലൻറഡ് എക്സ്പ്രസ്, ജയന്തി ജനത, ഏറനാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വൈകും.
കൊല്ലം-ചെങ്കോട്ട പാതയിൽ രണ്ട് ദിവസത്തേക്ക് ട്രെയിൻ ഗതാഗതം നിർത്തി. തിരുവനന്തപുരം-തൃശൂർ സെക്ഷനിൽ പാളത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുകയാണ്. ഇരണിയാൽ കുഴിത്തുറ ഭാഗത്ത് റെയിൽ പാളത്തിൽ മണ്ണിടിഞ്ഞു വീണു. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം നിയന്ത്രിച്ചു. ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിനുകളുടെ വേഗത കുറച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.