ജലാശയങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നവർക്കെതിരെ നടപടി
text_fieldsതിരുവനന്തപുരം: ജലാശയങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നവർക്കെതിരെ കർശനനടപടി യെടുക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. വ്യാപകപരിശോധന നടത്തി വാഹനങ്ങ ൾ പിടിച്ചെടുക്കുമെന്നും പി.ജെ. ജോസഫിെൻറ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.
സംസ് ഥാനത്ത് 54.185 എം.എൽ.ഡി ശേഷിയുള്ള 18 സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറുകൾ സ്ഥാപിക്കാൻ നട പടിയെടുത്തുവരികയാണ്. പൊതുജനങ്ങളുടെ എതിർപ്പുമൂലം പലയിടത്തും പ്ലാൻറിന് സ്ഥലം കിട്ടാൻ പ്രയാസമുണ്ട്. എറണാകുളത്ത് ബ്രഹ്മപുരം, വെല്ലിങ്ടൺ െഎലൻറ് എന്നിവിടങ്ങളിൽ പുതിയ രണ്ട് പ്ലാൻറ് സ്ഥാപിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രധാനനഗരങ്ങളിലും പുതിയ പ്ലാൻറ് വരുന്നുണ്ട്. നിലവിലെ തിരുവനന്തപുരം പ്ലാൻറിെൻറ പ്രവർത്തനംകൂടി നോക്കി സാേങ്കതികവിദ്യ തീരുമാനിച്ചത് വിദഗ്ധസമിതിയാണെന്നും മന്ത്രി പറഞ്ഞു.
ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുന്നത് ആലോചിക്കുമെന്നും അത് പ്രതിമാസം നൽകുന്നത് പരിഗണിക്കുമെന്നും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 8000-8500 രൂപയായി നിലവിൽ വർധിപ്പിച്ചിട്ടുണ്ടെന്നും സി. കൃഷ്ണെൻറ സബ്മിഷന് മറുപടി നൽകി.
കന്യാസുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട ആേക്ഷപങ്ങൾ പരിശോധിക്കുെമന്ന് മന്ത്രി ഡോ. തോമസ് െഎസക് അറിയിച്ചു. നിലവിലെ പരിശോധനയിൽ പ്രശ്നങ്ങൾ കണ്ടില്ലെന്നും മറുപടി നൽകി. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന താൽക്കാലിക നിയമനം ലഭിച്ച പട്ടികവിഭാഗ ഉദ്യോഗാർഥികളെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം പരിശോധിക്കുമെന്ന് ഡി.കെ. മുരളിയെ മന്ത്രി എ.കെ. ബാലൻ അറിയിച്ചു. സർക്കാർ ആശുപത്രികളിലെ റേഡിയോഗ്രാഫർ തസ്തികയുടെ പ്രമോഷന് നടപടിയെടുക്കുമെന്നും 15 തസ്തിക സൃഷ്ടിച്ചെന്നും എസ്. ശർമയെ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കരാറിൽ ജോലിചെയ്യുന്ന സ്കൂൾ കൗൺസിലർമാരുടെ വേതനം കാറ്റഗറി ഏഴിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിലവിൽ 18,750 രൂപയായി വർധിപ്പിച്ചിട്ടുെണ്ടന്നും എ.എൻ. ഷംസീറിെൻറ സബ്മിഷന് മറുപടി നൽകി. ഹോമിയോ മെഡിക്കൽ ഒാഫിസർമാരുടെ തസ്തിക അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യം അടുത്ത ശമ്പള കമീഷെൻറ മുന്നിൽവെക്കുമെന്നും മന്ത്രി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.