Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് മണ്ണിടിച്ചിൽ:...

വയനാട് മണ്ണിടിച്ചിൽ: രണ്ടുപേർ മരിച്ചു, ആറുപേരെ പുറത്തെടുത്തു, കൂടുതൽ പേർ കുടുങ്ങിയതായി സംശയം

text_fields
bookmark_border
വയനാട് മണ്ണിടിച്ചിൽ: രണ്ടുപേർ മരിച്ചു, ആറുപേരെ പുറത്തെടുത്തു, കൂടുതൽ പേർ കുടുങ്ങിയതായി സംശയം
cancel

കൽപറ്റ: വയനാട് തുരങ്കപാത നിർമാണ മേഖലയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ രണ്ടുപേർ മരിച്ചു. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. ആറുപേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കള്ളാടി താഞ്ഞിരോട് പ്രദേശത്തെ പുഴയുടെ താഴ്ഭാഗത്ത് താമസിക്കുന്നവരോട് ഉടൻ മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകി.

ജില്ലയില്‍ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. റവന്യു മന്ത്രി എ.പി അനില്‍കുമാറിനോടും കൃഷി മന്ത്രി ടി. സിദ്ദിഖിനോടും വയനാട്ടിലേക്ക് തിരിക്കാന്‍ നിര്‍ദ്ദേശിച്ചു.

തുരങ്കപാതയുടെ നിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളികൾ അപകടത്തിൽപെട്ടതായാണ് പറയപ്പെടുന്നത്. വിശദപരിശോധനയിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. നിർമാണം നിർത്തി വെക്കാൻ ഉത്തരവിട്ടു.

അപകടത്തിൽ റോഡ് ഗതാഗതം പൂർണമായും നിലച്ചു. പല വീടുകളും പൂർണമായും തകർന്നിട്ടുണ്ട്. പാലത്തിന് മുകളിലുള്ള മല ഇടിഞ്ഞ് മണ്ണ് ​കുത്തിയൊഴുകുകയായിരുന്നു. കള്ളാടിപ്പുഴയിലൂടെ താഞ്ഞിരോട് ഭാഗത്തേക്കാണ് മണ്ണ് പൂർണമായും ഒലിച്ചുവരിക. അതുകൊണ്ടുതന്നെ ആ ഭാഗത്തുള്ള കുടുംബങ്ങളെ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്.

താഴ്ഭാഗത്ത് നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണ്. റോഡിന്റെ കോൺക്രീറ്റ് ഭിത്തി പൂർണമായി തകർന്ന് വീണു. എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നാട്ടുകാരും രക്ഷാപ്രവർത്തകരും ഒക്കെ പ്രദേശത്തുണ്ട്.

Show Full Article

Live Updates

  • 7 July 2026 1:40 PM IST

    മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെത്തി രക്ഷിക്കുകയാണ് ആദ്യ മുൻഗണനയെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ 

  • 7 July 2026 1:34 PM IST

    തുരങ്കപാത നിർമാണത്തിൽ കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് (PWD) യാതൊരുവിധ മേൽനോട്ടമോ നിയന്ത്രണമോ ഇല്ലെന്ന് പൊതുമരാമത്ത് മന്ത്രി. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് കരാർർ നൽകിയത്

  • 7 July 2026 1:33 PM IST

    കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് തുരങ്ക നിർമ്മാണം ആരംഭിച്ചത്. നിർമ്മാണ ഏജൻസിയായ കൊങ്കൺ റെയിൽവേയ്ക്കാണ് പൂർണ ചുമതല. 

  • 7 July 2026 1:29 PM IST

    കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് വിംസ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. ആറുപേരുടെയും നില തൃപ്തികരം

  • 7 July 2026 1:02 PM IST

    തുരങ്കപാത പണി ഇന്നും നടന്നിരുന്നതായി നാട്ടുകാർ 

  • 7 July 2026 1:01 PM IST

    അപകട സാധ്യത മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു

  • 7 July 2026 1:01 PM IST

     മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി

  • 7 July 2026 1:00 PM IST

    സമീപത്തെ പള്ളി തകര്‍ന്നു

  • 7 July 2026 12:59 PM IST

    എട്ടുപേർ മണ്ണിനടിയിലെന്ന് മന്ത്രി പി.കെ. ബഷീർ

  • 7 July 2026 12:58 PM IST

    മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സംഭവസ്ഥലത്തെത്തി

Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandsliderescuedisasterWayanad Landslide
News Summary - Wayanad Landslide: 5 rescued, more feared trapped; People asked to relocate
Next Story