Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് മണ്ണിടിച്ചിൽ:...

വയനാട് മണ്ണിടിച്ചിൽ: മരണം മൂന്നായി, ഒമ്പതുപേർ ആശുപത്രിയിൽ; കുടുങ്ങിയർക്കായി തിരച്ചിൽ ഊർജിതം

text_fields
bookmark_border
വയനാട് മണ്ണിടിച്ചിൽ: മരണം മൂന്നായി, ഒമ്പതുപേർ ആശുപത്രിയിൽ; കുടുങ്ങിയർക്കായി തിരച്ചിൽ ഊർജിതം
cancel

കൽപറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ മൂന്നുപേർ മരിച്ചു. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. നിരവധി പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കള്ളാടി താഞ്ഞിരോട് പ്രദേശത്തെ പുഴയുടെ താഴ്ഭാഗത്തുള്ള കുടുംബങ്ങ​െള മാറ്റിപ്പാർപ്പിച്ചു.

ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്‌ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജില്ലയില്‍ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. റവന്യു മന്ത്രി എ.പി അനില്‍കുമാറും കൃഷി മന്ത്രി ടി. സിദ്ദിഖും വയനാട്ടിലേക്ക് തിരിച്ചു.


തുരങ്കപാതയുടെ നിർമാണത്തിൽ ഏർപ്പെട്ട നിരവധി തൊഴിലാളികൾ അപകടത്തിൽപെട്ടതായാണ് പറയപ്പെടുന്നത്. വിശദപരിശോധനയിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. നിർമാണം നിർത്തി വെക്കാൻ ഉത്തരവിട്ടു.

അപകടത്തിൽ റോഡ് ഗതാഗതം പൂർണമായും നിലച്ചു. പല വീടുകളും പൂർണമായും തകർന്നിട്ടുണ്ട്. പാലത്തിന് മുകളിലുള്ള മല ഇടിഞ്ഞ് മണ്ണ് ​കുത്തിയൊഴുകുകയായിരുന്നു. കള്ളാടിപ്പുഴയിലൂടെ താഞ്ഞിരോട് ഭാഗത്തേക്കാണ് മണ്ണ് പൂർണമായും ഒലിച്ചുവരിക. താഴ്ഭാഗത്ത് നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണ്. റോഡിന്റെ കോൺക്രീറ്റ് ഭിത്തി പൂർണമായി തകർന്ന് വീണു. എൻഡിആർഎഫ് സംഘങ്ങളും നാട്ടുകാരും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഊർജിതമായി പ​ങ്കെടുക്കുന്നുണ്ട്.

Show Full Article

Live Updates

  • 7 July 2026 12:57 PM IST

    ആശുപത്രിയിൽ എത്തിച്ച രണ്ടുപേർ മരിച്ചു

Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandsliderescuedisasterWayanad Landslide
News Summary - Wayanad Landslide: 5 rescued, more feared trapped; People asked to relocate
Next Story