Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാലാംതവണയും ബത്തേരിയിൽ...

നാലാംതവണയും ബത്തേരിയിൽ ഐ.സി; എൽ.ഡി.എഫിന് കനത്ത പ്രഹരം

text_fields
bookmark_border
നാലാംതവണയും ബത്തേരിയിൽ ഐ.സി; എൽ.ഡി.എഫിന് കനത്ത പ്രഹരം
cancel
camera_alt

നാ​ലാം ത​വ​ണ വി​ജ​യി​ച്ച ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ നേ​താ​ക്ക​ളോ​ടൊ​പ്പം ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്നു 

സു​ൽ​ത്താ​ൻ ബ​ത്തേ​രി: തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യും സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ഐ.​സി. ബാ​ല​കൃ​ഷ്ണ​ന് വി​ജ​യം. ഇ​ത്ത​വ​ണ വ​ലി​യ വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു എ​ൽ.​ഡി.​എ​ഫ്. മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള എ​ൽ.​ഡി.​എ​ഫി​ന്റെ സ​ക​ല അ​ട​വു​ക​ളും പ​രാ​ജ​യ​പ്പെ​ട്ടു.

വോ​ട്ടെ​ണ്ണ​ലി​ന്റെ തു​ട​ക്കം മു​ത​ൽ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം ഐ.​സി. ബാ​ല​കൃ​ഷ്ണ​നു​ണ്ടാ​യി. ഒ​ന്നു മു​ത​ൽ 18 റൗ​ണ്ടു​ക​ളി​ൽ, ഒ​രി​ക്ക​ൽ​പോ​ലും ഐ.​സി​യോ​ടൊ​പ്പം എ​ത്താ​ൻ എ​ൽ.​ഡി.​എ​ഫി​ലെ എം.​എ​സ്. വി​ശ്വ​നാ​ഥ​നാ​യി​ല്ല. മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ​ള്ളി, നൂ​ൽ​പ്പു​ഴ, മീ​ന​ങ്ങാ​ടി, അ​മ്പ​ല​വ​യ​ൽ, നെ​ന്മേ​നി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലും സു​ൽ​ത്താ​ൻ ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലും ഐ.​സി ക്കാ​ണ് ഭൂ​രി​പ​ക്ഷം. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ന് വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യാ​ത്ത പു​ൽ​പ​ള്ളി, മീ​ന​ങ്ങാ​ടി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഐ.​സി​ക്ക് ഇ​ത്ത​വ​ണ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​ത് എ​ടു​ത്തു​പ​റ​യേ​ണ്ട കാ​ര്യ​മാ​ണ്. 2011ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സു​ല്‍ത്താ​ന്‍ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ല്‍നി​ന്നും 11,822 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ വി​ജ​യി​ച്ച​ത്. ഇ​ത്ത​വ​ണ പ​തി​നാ​ലാം റൗ​ണ്ടി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും 2021ലെ ​ഭൂ​രി​പ​ക്ഷം മ​റി​ക​ട​ക്കാ​ൻ ഐ.​സി​ക്ക് ക​ഴി​ഞ്ഞു. 18 റൗ​ണ്ടു​ക​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 78,936 വോ​ട്ടു​ക​ളാ​ണ് ഐ.​സി നേ​ടി​യ​ത്. 62,339 വോ​ട്ടു​ക​ൾ നേ​ടി​യ എം.​എ​സ്. വി​ശ്വ​നാ​ഥ​നേ​ക്കാ​ൾ16,597 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം. 2011ൽ ​ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് ജ​ന​വി​ധി തേ​ടി​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​യെ 7583 വോ​ട്ടി​ന് തോ​ല്‍പ്പി​ച്ചു. 2016ല്‍ ​ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ല്‍ ര​ണ്ടാ​മ​തും മ​ത്സ​രി​ച്ച​പ്പോ​ൾ സി.​പി.​എ​മ്മി​ലെ രു​ഗ്മി​ണി സു​ബ്ര​ഹ്‌​മ​ണ്യ​നെ 11,198 വോ​ട്ടു​ക​ള്‍ക്കാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഓ​രോ ത​വ​ണ​യും ഭൂ​രി​പ​ക്ഷം ഉ​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​ത് വ​ലി​യ നേ​ട്ട​മാ​യി കാ​ണ​ണം.

1996ലും 2006​ലും സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് വി​ജ​യി​ച്ചി​രു​ന്നു. പി​ന്നീ​ടാ​ണ് ഐ.​സി​യു​ടെ വ​ര​വ്. ഐ.​സി ഹാ​ട്രി​ക് നേ​ടി​യ​തോ​ടെ അ​പ​ക​ടം മ​ണ​ത്ത സി.​പി.​എം 2026ൽ ​മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തി​ൽ ക​രു​ക്ക​ൾ നീ​ക്കു​ക​യാ​യി​രു​ന്നു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ഡി.​സി.​സി പ്ര​സി​ഡ​ന്റാ​യ സ​മ​യ​ത്തെ സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്കി​ലെ നി​യ​മ​ന​ക്കോ​ഴ, ഡി.​സി.​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്റെ ആ​ത്മ​ഹ​ത്യ​യി​ലെ പ്രേ​ര​ണ കു​റ്റം എ​ന്നി​വ​യെ​ല്ലാം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന് ഐ.​സി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ചു. എ​ന്നാ​ൽ വോ​ട്ട​ർ​മാ​ർ അ​തൊ​ന്നും കാ​ര്യ​മാ​ക്കി​യി​ല്ലെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ധി വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി എ.​എ​സ്. ക​വി​ത 31,308 വോ​ട്ടു​ക​ൾ നേ​ടി. എ​ൻ.​ഡി.​എ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത് വ​ലി​യ നേ​ട്ട​മാ​ണ്. ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ എ​ൻ.​വി. പ്ര​കൃ​തി 1781 വോ​ട്ടു​ക​ൾ നേ​ടി. അ​തേ​സ​മ​യം നോ​ട്ട​ക്ക് 1442 വോ​ട്ടു​ക​ൾ കി​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sultan batheryWayanadKerala Assembly Election 2026
News Summary - IC in Bathery for the fourth time; A heavy blow to LDF
Next Story