വയനാട്ടിലേക്ക് തുരങ്കപാത; 658 കോടിയുടെ പദ്ധതിക്ക് അനുമതി
text_fieldsതിരുവനന്തപുരം: വയനാട് ചുരത്തിന് ബദലായി ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് അനുമതി. കിഫ്ബിയില്‍നിന്ന് പണം ലഭ്യമാക്കി നിർമിക്കും. ഇതിനായി 658 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്കാന് മന്ത്രിസഭയോഗം തീരുമാനിച്ചു.
വയനാടിെൻറ വികസനത്തിന് ആക്കം കൂട്ടുമെന്ന് കരുതുന്ന തുരങ്കപാത കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര ഹൈവേയുമായി ബന്ധിപ്പിക്കും. തിരുവമ്പാടി മണ്ഡലത്തിലെ ആനക്കാംപൊയിൽനിന്ന് ആരംഭിച്ച് കൽപറ്റ മണ്ഡലത്തിലെ കള്ളാടിയിൽ അവസാനിക്കുന്ന തുരങ്ക പാതയായിരിക്കുമിത്. വനത്തിലൂടെയും വിനോദസഞ്ചാര മേഖലയായ ചെമ്പ്ര മലനിരകളുടെ സമീപത്തെ കുന്നും തുരന്നാണ് പാത കടന്നുപോകുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.