1000 കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിന സദസ്സുമായി വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: ഇന്ത്യയുടെ 79മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ "പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം" എന്ന തലക്കെട്ടിൽ സ്വാതന്ത്ര്യദിന സദസ്സുകൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്.
സ്വാതന്ത്ര്യസമര പോരാളികൾ, സാമൂഹ്യപ്രവർത്തകർ, അധ്യാപകർ, പൗരത്വ സമര നായകർ തുടങ്ങിയവർ സ്വാതന്ത്ര്യദിന സദസുകളിൽ പങ്കെടുക്കും. ഇന്ത്യയിലെ വ്യത്യസ്ത സമൂഹങ്ങളുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ ഹിന്ദുത്വ ഭരണകൂടത്തിന്റെ ഏകാധിപത്യ ശ്രമങ്ങൾക്കെതിരെ പൗരത്വ സംരക്ഷണ സദസ്സുകൾ രാജ്യത്ത് അനിവാര്യമായിരിക്കുകയാണ്.
വോട്ടർ പട്ടിക തീവ്ര പരിശോധനയുടെ (എസ്.ഐ.ആർ) മറവിൽ പൗരത്വം നിഷേധിക്കാനുള്ള നിലവിലെ ബി.ജെ.പി ഭരണകൂടത്തിന്റെ ആസൂത്രിത നീക്കം ഇന്ത്യയെ കൂടുതൽ അരക്ഷിതാമാക്കുകയാണ് ചെയ്യുക. വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുന്നതും സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷൻ ഭരണകൂടത്തിന്റെ ഉപകരണമായി മാറുന്നതും നേടിയെടുത്ത ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ നിഷേധം തന്നെയാണ്. ബി.ജെ.പി ഭരണകൂടത്തിന്റെ പൗരത്വ നിഷേധത്തിനും ഭരണഘടന റദ്ദ് ചെയ്യുന്ന നീക്കത്തിനുമെതിരെ സ്വതന്ത്ര ജനാധിപത്യത്തിനു വേണ്ടിയുള്ള ഒറ്റക്കെട്ടായ പ്രഖ്യാപനമായി ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.