Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്തു സംഭവിക്കും ഏറ്റുമാനൂരിൽ?

text_fields
bookmark_border
കോൺഗ്രസിനെയും കേരള കോൺഗ്രസിനെയും ജനത മുന്നണിയെയും സ്വതന്ത്രനെയും വരെ വിജയിപ്പിച്ച ചരിത്രമാണ് മണ്ഡലത്തിന്
എന്തു സംഭവിക്കും ഏറ്റുമാനൂരിൽ?
cancel
camera_alt

വി.​എ​ൻ. വാ​സ​വ​ൻ

ഏറ്റുമാനൂർ: മന്ത്രി വി.എൻ. വാസവന്‍റെ തട്ടകം, ജില്ലയിൽ സി.പി.എമ്മിന്‍റെ ഏക മണ്ഡലം, കാലങ്ങൾക്കുശേഷം കോൺഗ്രസിന് കൈപ്പത്തിയിൽ മത്സരം, മത്സരിക്കുന്നത് ജില്ല കോൺഗ്രസ് അധ്യക്ഷൻ, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയുടെ സാന്നിധ്യം... അങ്ങനെ ഏറ്റുമാനൂരിലെ തെരഞ്ഞെടുപ്പിന് പ്രാധാന്യമേറെ.

കേരള കോൺഗ്രസിൽനിന്ന് ഏറ്റെടുത്ത സീറ്റിൽ ജയിക്കുക എന്നത് കോൺഗ്രസിന്‍റെയും ഡി.സി.സി പ്രസിഡന്‍റിനു മുന്നിൽ വിജയിച്ച് മണ്ഡലം നിലനിർത്തുക എന്നത് എൽ.ഡി.എഫിന്‍റെയും അഭിമാനപ്രശ്നമാണ്. കോൺഗ്രസിനെയും കേരള കോൺഗ്രസിനെയും ജനത മുന്നണിയെയും സ്വതന്ത്രനെയും വരെ വിജയിപ്പിച്ച ചരിത്രമാണ് മണ്ഡലത്തിന്. കേരള കോൺഗ്രസിന്‍റെ തണലിൽ കാലങ്ങളോളം യു.ഡി.എഫിനൊപ്പം നിന്നിരുന്ന മണ്ഡലം 2011ൽ സുരേഷ് കുറുപ്പാണ് ഇടത്തേക്ക് ഗതിമാറ്റുന്നത്. അങ്കത്തട്ടിലെ ഭാഷയിൽ പറഞ്ഞാൽ വലതുമാറി ഇടതുചേർന്ന മണ്ഡലം.

തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കാര്യമായ പരിക്കേറ്റെന്നത് ശ്രദ്ധേയമാണ്. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയും അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, കുമരകം, തിരുവാർപ്പ്, നീണ്ടൂർ എന്നീ ആറു പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് മണ്ഡലം.

1957ലും 1960ലും കോൺഗ്രസിലെ ജോർജ് ജോസഫ് പൊടിപാറ ആയിരുന്നു വിജയി. 1965ൽ എം.എം. ജോസഫ് (കേരള കോൺഗ്രസ്), 1967ൽ പി.പി. വിത്സൺ (എസ്.എസ്.പി), 1970 ൽ പി.ബി.ആർ. പിള്ള (എസ്.എസ്.പി) എന്നിവരും വിജയിച്ചു.

1980ൽ വൈക്കം വിശ്വന് അവസരം നൽകിയെങ്കിലും തുടർച്ചയുണ്ടായില്ല. പിന്നീട് സി.പി.എമ്മിന് മണ്ഡലം കിട്ടിയത് 2011ൽ മാത്രമാണ്. 1991 മുതൽ തോമസ് ചാഴികാടന്‍റെ ജൈത്രയാത്ര ആയിരുന്നു. സുരേഷ് കുറുപ്പിന്‍റെ വരവാണ് അതിന് കടിഞ്ഞാണിട്ടത്.

2016 ലും സുരേഷ് കുറുപ്പ് വിജയം തുടർന്നു. 2021ൽ അഡ്വ. പ്രിൻസ് ലൂക്കോസിനെ 14,303 വോട്ടുകൾക്കാണ് വാസവൻ തോൽപിച്ചത്. ഇത്തവണ മന്ത്രി വി.എൻ. വാസവൻ രണ്ടാമൂഴം തേടിയിറങ്ങുമ്പോൾ യു.ഡി.എഫ് സ്ഥാനാർഥിയായി ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷാണ് രംഗത്ത്.

ഈഴവ- ക്രിസ്ത്യൻ വോട്ടുകൾക്ക് നിർണായക സ്വാധീനമുണ്ട് മണ്ഡലത്തിൽ. ഈഴവ വോട്ടുകൾ പരമ്പരാഗതമായി എൽ.ഡി.എഫിനാണ് കിട്ടിക്കൊണ്ടിരുന്നത്.

ഇത്തവണ ഇരുമുന്നണികളുടെയും സ്ഥാനാർഥികൾ ഈഴവ സമുദായത്തിൽനിന്നാണെന്നത് ശ്രദ്ധേയം. എൻ.ഡി.എക്കായി മത്സരിക്കുന്നത് ട്വന്‍റി-20 പ്രതിനിധി ആതിര ഡി. നായരാണ്. സംഗീതജ്ഞയും സമൂഹമാധ്യമങ്ങളിലെ താരവും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയുമാണ് ഈ 25കാരി.

വി.​എ​ൻ. വാ​സ​വ​ൻ -എ​ൽ.​ഡി.​എ​ഫ്​

സ​ഹ​ക​ര​ണ ര​ജി​സ്​​ട്രേ​ഷ​ൻ മ​ന്ത്രി, മു​ൻ കോ​ട്ട​യം എം.​എ​ൽ.​എ, സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, മു​ൻ ജി​ല്ല സെ​ക്ര​ട്ട​റി, സി.​ഐ.​ടി.​യു ജി​ല്ല സെ​ക്ര​ട്ട​റി, ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന ജോ​യ​ന്റ് സെ​ക്ര​ട്ട​റി, പ​ഞ്ചാ​യ​ത്തം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. പാ​മ്പാ​ടി സ്വ​ദേ​ശി.

വാ​ഗ്ദാ​നം; 4200 കോ​ടി​യു​ടെ വി​ക​സ​ന​മാ​ണ്​ മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത്​ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി. വി​ക​സ​ന​ത്തു​ട​ർ​ച്ച​ ഉ​റ​പ്പു​ന​ൽ​കു​ന്നു. നാ​നാ​ത​ല​ങ്ങ​ളി​ലെ വി​ക​സ​നം ന​ട​പ്പാ​ക്കും. ജ​ന​കീ​യ പ്ര​ശ്​​ന​ങ്ങ​ളി​ൽ പ​രി​ഹാ​രം കാ​ണും. ജ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ച സ്​​നേ​ഹ​വും വി​ശ്വാ​സ​വും കാ​ത്തു​സൂ​ക്ഷി​ക്കും. നാ​ടി​ന്‍റെ ശോ​ഭ​ന​മാ​യ ഭാ​വി കെ​ട്ടി​പ്പ​ടു​ക്കും.

പ്ര​തീ​ക്ഷ; ഏ​റ്റു​മാ​നൂ​രി​ൽ മാ​ത്ര​മ​ല്ല ഒ​മ്പ​തു മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ട​തു​വി​ജ​യം ഉ​റ​പ്പ്​.

നാ​ട്ട​കം സു​രേ​ഷ്​ -യു.​ഡി.​എ​ഫ്​

ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്. 15 വ​ർ​ഷം നാ​ട്ട​കം പ​ഞ്ചാ​യ​ത്ത് മെം​ബ​റും അ​ഞ്ചു​വ​ർ​ഷം പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. കെ.​​എ​​സ്.​​യു യൂ​​നി​​റ്റ് പ്ര​​സി​​ഡ​​ൻ​​റ്,​ താ​​ലൂ​​ക്ക് സെ​​ക്ര​​ട്ട​​റി, ജി​​ല്ല സെ​​ക്ര​​ട്ട​​റി, യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ്​ സം​​സ്​​​ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി, ഡി.​​സി.​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി, കെ.​​പി.​​സി.​​സി സെ​​ക്ര​​ട്ട​​റി​ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

വാ​ഗ്ദാ​നം; തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ജ​ന​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്​ പ​ദ്ധ​തി​ക​ൾ വി​ഭാ​വ​നം ചെ​യ്ത്​ ന​ട​പ്പാ​ക്കും. ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​ന്ന വാ​ഗ്​​ദാ​ന​ങ്ങ​ളേ ന​ൽ​കൂ. ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത കാ​ര്യ​ങ്ങ​ൾ പ​റ​യി​ല്ല. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം മ​ണ്ഡ​ല​ത്തി​ൽ ഊ​തി​പ്പെ​രു​പ്പി​ച്ച വി​ക​സ​ന​മാ​ണ്​ അ​ര​​ങ്ങേ​റി​യ​ത്. ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ മ​ണ്ഡ​ല​ത്തി​ൽ തു​ട​ക്കം കു​റി​ച്ച വി​ക​സ​ന​ങ്ങ​ളേ അ​വി​ടെ ന​ട​ന്നി​ട്ടു​ള്ളു.

പ്ര​തീ​ക്ഷ; ഒ​മ്പ​തു മ​ണ്ഡ​ല​ങ്ങ​ളി​ലും ജ​യി​ക്കും. ത​ദ്ദേ​ശ​വി​ജ​യം ആ​വ​ർ​ത്തി​ക്കും.

ആ​തി​ര ഡി. ​നാ​യ​ർ -​എ​ൻ.​ഡി.​എ

സം​ഗീ​ത​ജ്ഞ, ന​ർ​ത്ത​കി, സം​രം​ഭ​ക, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം. ബി.​എ​സ്.​സി ഫോ​റ​ൻ​സി​ക്​ സ​യ​ൻ​സും​ എം.​എ​സ്.​എ​സി ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സും പൂ​ര്‍ത്തി​യാ​ക്കി. മാ​ന്നാ​നം കെ.​ഇ. സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ഏ​റ്റു​മാ​നൂ​ർ പു​ന്ന​ത്തു​റ സ്വ​ദേ​ശി​നി.

വാ​ഗ്ദാ​നം; കി​ഴ​ക്ക​മ്പ​ലം മോ​ഡ​ൽ വി​ക​സ​നം മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കും. ഇ​തു​വ​രെ ക​ണ്ട​തി​നു​മ​പ്പു​റം കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച്​ എ​ന്തു​ചെ​യ്യാ​ൻ പ​റ്റു​മെ​ന്ന്​ പ​ഠി​ക്കും. യു​വ കേ​ന്ദ്രീ​കൃ​ത വി​ക​സ​ന​ത്തി​ന്​​ മു​ൻ​ഗ​ണ​ന ന​ൽ​കും. ജ​ന​ങ്ങ​ളെ സേ​വി​ക്കു​ക​യാ​ണ്​ ജ​ന​പ്ര​തി​നി​ധി​യു​ടെ ചു​മ​ത​ല. രാ​ഷ്ട്രീ​യം തൊ​ഴി​ലാ​യി​ക്കാ​ണു​ന്നി​ല്ല. ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ഏ​തു​സ​മ​യ​ത്തും കൂ​ടെ​യു​ണ്ടാ​വും.

പ്ര​തീ​ക്ഷ; വി​ജ​യ​ത്തി​ൽ കു​റ​ച്ചൊ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - What will happen in Ettumanoor?
Next Story