രാഘവൻ അത്തോളിക്ക് കലാകാര പെൻഷൻ നിഷേധിക്കുന്നത് ആര് ?
text_fieldsകോഴിക്കോട്: ശിൽപിയും കവിയും എഴുത്തുകരാനുമായ രാഘവൻ അത്തോളിക്ക് കലാകാര പെൻഷൻ നിഷേധിക്കുന്നത് ആരാണ്. 2016 മുതൽ രാഘവൻ അത്തോളി കലാകാര പെൻഷൻ അപേക്ഷിക്കുന്നു.മൂന്ന് തവണയും യാതൊരു നടപടിയും ഉണ്ടായില്ല. നാലാം തവണ 2023 ല്‍ ഒരു കത്ത് വന്നു. ഓൺലൈൻ ആയി അപേക്ഷിക്കണമെന്നായിരുന്നു നിർദേശം. 2024 ഫെബ്രുവരി ഓൺലൈൻ ആയി അപേക്ഷിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നാണ് രാഘവൻ അത്തോളം കുറിച്ചത്.
കവി തന്നെയാണ് ഈ ചോദ്യം കേരളത്തോടും സർക്കാരിനോടും ചോദിക്കുന്നത്. ശിൽപിയെന്ന നിലയിൽ സർക്കാർ യാതൊരു പരിഗണനയും ലഭിക്കാത്ത കലാകരാനാണ് രാഘവൻ അത്തോളി. സ്വന്തം രചനകളിലൂടെ അദ്ദേഹം പൊരുതി നേടിയെടുത്തതാണ് എഴുത്തകാരൻ എന്ന പദവി. ആദ്യ കവിതാ സമാഹരം കണ്ടത്തി എന്ന പേരിൽ കെ. അയ്യപ്പപ്പണിക്കരുടെ അവതാരികയോടെ പ്രസദ്ധീകരിച്ചിട്ടും സാഹിത്യ ലോകം അതോതളിയെ അംഗീകരിച്ചില്ല. ശിൽപവുമായി അദ്ദേഹം കേരളമാകെ പ്രദർശനം നടത്തിയാണ് സംവാദം നടത്തിയത്. ഇപ്പോൾ കലാകാര പെൻഷനുവേണ്ടിയും ശബ്ദിക്കേണ്ട അവസ്ഥയാണ്.
ഫേസ് ബുക്കിന്റെ പൂർണ രൂപം
ഞാൻ ഇത് പറയുന്നത് കൊണ്ട് ആര്‍ക്കും ദേഷ്യവും ചൊറിച്ചിലും വേണ്ട അവസ്ഥയാണെ. അത്രയും ദയനീയമായ അവസ്ഥയിലാണ് ജീവിതം മുന്നോട്ട് പോകുന്നത്. 2016 മുതൽ ഞാൻ കലാകാര പെൻഷൻ അപേക്ഷിക്കുന്നു 3 തവണയും യാതൊരു നടപടിയും ഉണ്ടായില്ല 4 തവണ 2023 ല്‍ ഒരു ലെറ്റര്‍ വന്നു ഇത് ഓൺലൈൻ ആയി അപേക്ഷിക്കണം എന്ന് . 2024 ഫെബ്രുവരി ഓൺലൈൻ ആയി അപേക്ഷിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല.
പിണറായി സര്‍ക്കാര്‍ ആദ്യം അധികാരത്തില്‍ എത്തുന്ന സമയം മുന്നോട്ടു വച്ചത് "നമുക്ക് ജാതി ഇല്ല " എന്നാണ് എന്നാൽ എന്റെ കാര്യത്തില്‍ ഇതൊന്നും ഇല്ലെന്നും തോന്നുന്നു . എന്റെ ജാതിയും എന്റെ നിറവും നോക്കിയാണ് പെൻഷൻ കാര്യത്തിൽ തീരുമാനമെടുക്കുന്നത് എന്നാണ് . 4 തവണ പോസ്റ്റായി അയച്ചത് നഷ്ടപ്പെട്ടു പോയെന്നോ കരുതാം അങ്ങനെയല്ലെങ്കിലും എന്നാൽ ഓൺലൈൻ ആയി എല്ലാ രേഖകളും സഹിതം അപേക്ഷിച്ചത് അത് മനഃപൂര്‍വ്വം ഒഴിവാക്കിയതന്ന് വിശ്വസി ക്കെണ്ടി വരും .
ജാതിയുടെയോ നിറത്തിന്റെ പേരിലോ 70 വയസ്സായി വരുന്ന എനിക്ക് എന്തുകൊണ്ട് പെൻഷൻ നിഷേധിക്കുന്നു....50 വര്‍ഷമായി കവിതയും, ശില്‍പവും നോവലുകളും ലേഖനങ്ങളും ആയി കല സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്നു. പ്രായാധിക്യം മൂലമുള്ള എല്ലാ അവസ്ഥകളും അസുഖങ്ങളും ഉള്ള എനിക്ക് മറ്റു വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല.
എനിക്ക് കലാകാര പെൻഷൻ അനുവദിക്കുന്നതിന് സര്‍ക്കാരിന് ബാധ്യതയില്ലേ. കഴിഞ്ഞ ഒന്നര വര്‍ഷമായി ക്ഷയരോഗം പിടിപെട്ട് ചികിത്സയില്‍ കഴിയുന്നു ഇപ്പോഴും അതിന്റെ അവശത മാറിയിട്ടില്ല. ഇപ്പോള്‍ കലാകാര പെൻഷൻ ലഭിച്ചാല്‍ വലിയ ആശ്വാസം ആകും. എന്നെപ്പോലെ നിത്യ ചെലവിന് വകയില്ലാത്ത ഒരാള്‍ക്ക് ഇത് നിഷേധിച്ച് പാവപ്പെട്ടവന്റെ പാര്‍ട്ടി (എന്ന് പറയുന്ന)സര്‍ക്കാര്‍ എന്താണ് നേടാൻ പോകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.