മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു; ഉച്ചഭക്ഷണത്തിന് സൂക്ഷിച്ച അരിയും ഭക്ഷിച്ചു
text_fieldsകാട്ടാനക്കൂട്ടം തകർത്ത സ്കൂൾ, ചെണ്ടുവര ഈസ്റ്റ് ഡിവിഷനിൽ ഇറങ്ങിയ പടയപ്പ
അടിമാലി: മൂന്നാറിൽ സ്കൂളിന് നേരെ കാട്ടാന കൂട്ടത്തിന്‍റെ ആക്രമണം. കന്നിമല ഈസ്റ്റ് ഡിവിഷനിൽ പ്രവർത്തിക്കുന്ന എൽ.പി സ്കൂളിന്‍റെ ജനൽ ചില്ലുകൾ കാട്ടാന പൊട്ടിച്ചു.
തുടർന്ന് സ്റ്റോർ റൂമിന്‍റെ ഭിത്തി തകർക്കുകയും കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാനുള്ള അരി ഉൾപ്പെടെ ഭക്ഷ്യ വസ്തുക്കൾ അകത്താക്കുകയും ചെയതു. മൂന്ന് ആനകളാണ് പ്രദേശത്ത് നാശം വിതച്ചത്. 15 ദിവസത്തേക്ക് കരുതിയിരുന്ന ഭക്ഷ്യസാധനങ്ങൾ പൂർണമായും ആന നശിപ്പിച്ചു.
പ്രഥമാധ്യാപകന്‍റെ ക്വാർട്ടേഴ്‌സിനും കേടുപാടുവരുത്തി. മൂന്നാറിൽനിന്ന് ആർ.ആർ.ടി സംഘമെത്തി പരിശോധന നടത്തി. മുമ്പും സ്കൂളിനു നേരെ കാട്ടാന ആക്രമണം നടന്നിരുന്നു. പടയപ്പയെന്ന കാട്ടാനയും ശല്യം തുടരുന്നുണ്ട്. ചെണ്ടുവര ഈസ്റ്റ് ഡിവിഷനിലാണ് പടയപ്പ ഇറങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.