തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പിന്തുണക്കില്ല -ധീവരസഭ
text_fieldsRepresentational Image
ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പിന്തുണക്കില്ലെന്ന് അഖില കേരള ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സമുദായത്തെ ദ്രോഹിച്ച എൽ.ഡി.എഫും സഹായിക്കാത്ത യു.ഡി.എഫും ഒഴികെയുള്ള മുന്നണികൾക്ക് വോട്ട് നൽകും.
മുൻ തെരഞ്ഞെടുപ്പുകളിൽ സഹായിച്ചവരെ സഹായിക്കുന്ന നിലപാടും സമദൂരവുമാണ് സ്വീകരിച്ചിരുന്നത്. അത് വേണ്ടെന്ന് സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. സ്ഥാനാർഥി നിർണയത്തിലും സമുദായത്തെ അവഗണിച്ചു. ഈ സാഹചര്യത്തിലാണ് ഇരുമുന്നണികളോടും അകന്നുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.