Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം...

തിരുവനന്തപുരം മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ അടിച്ചുകൊന്നു; യുവതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളെന്ന് പൊലീസ്

text_fields
bookmark_border
Shefina, Shamshad, Vysakh
cancel
camera_alt

ഷംസാദ്, ഷെഫീന, വൈശാഖ്

തിരുവനന്തപുരം: മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ അടിച്ചുകൊന്നു. പോത്തന്‍കോട് സ്വദേശിനി ഷെഫീനയാണ്​ (33) കൊല്ലപ്പെട്ടത്. സഹോദരന്‍ ഷംസാദിനെയും സുഹൃത്ത് വൈശാഖിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു സംഭവം പുറംലോകമറിഞ്ഞത്.

കഴിഞ്ഞ 14ന്​ ഷെഫീനയും സഹോദരന്‍ ഷംസാദും ചേര്‍ന്ന് മണ്ണന്തലക്ക്​ സമീപം സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ ചികിത്സക്കെന്നു പറഞ്ഞ് മുറിയെടുത്ത്​ താമസിച്ചു വരികയായിരുന്നെന്ന്​ പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക്​ ഷെഫീനയും ഷംസാദും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

തുടർന്ന്​ ഷംസാദ് സഹോദരിയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നത്രെ. ഷെഫീന കട്ടിലിന്​ താഴെ കിടക്കുന്നതിൽ സംശയം തോന്നിയ മാതാപിതാക്കൾ മണ്ണന്തല പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഈ സമയം ഷംസാദും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വൈശാഖും അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നു.

ഷെഫീനയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഷെഫീന ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നെന്നാണ്​ വിവരം. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. മണ്ണന്തല പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക്​ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CaseLatest NewsWoman die
News Summary - Woman beaten to death by brother in Mannanthala, Thiruvananthapuram
Next Story