യുവതികൾ ശബരിമലയിൽ; ദർശനശ്രമം പരാജയപ്പെട്ടു
text_fieldsശബരിമല: വ്യാജ തിരിച്ചറിയൽ രേഖകള്‍ ഉപയോഗിച്ച് ശബരിമല ദർശനം നടത്താൻ യുവതികളു ടെ ശ്രമം. പ്രതിഷേധത്തെത്തുടർന്ന് ശ്രമം പരാജയപ്പെട്ടു. ആന്ധ്രയില്‍ നിന്നെത്തിയ 30 അം ഗ സംഘത്തിലെ ആറു സ്ത്രീകളാണ് 50 വയസ്സ് കഴിഞ്ഞു എന്ന് തെളിയിക്കാന്‍ വ്യാജ തിരിച്ചറിയില്‍ രേഖകള്‍ ഉപയോഗിച്ചത്.
സംശയംതോന്നിയ ഭക്തർ ശബരീപീഠത്തിന് സമീപം സംഘത്തെ തടഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ തിരിച്ചറിയൽ കാർഡുകളാണ് ഇവരുടെ പക്കലുള്ളതെന്ന് ബോധ്യമായത്.
ടൂര്‍ ഓപറേറ്ററാണ് തിരിച്ചറിയില്‍ രേഖകള്‍ നല്‍കിയതെന്നും ചോദിച്ചാൽ 50 വയസ്സ് കഴിഞ്ഞു എന്ന് പറയണമെന്നും ഓപറേറ്റർ പറഞ്ഞുവെന്നും യുവതികൾ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് സംഘത്തിലെ ആറ് യുവതികൾ പമ്പയിലേക്ക് മടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.