വനിതാമതിലിൽ 30 ലക്ഷത്തിലേറെ പേർ; അരമണിക്കൂർ മുമ്പ് ട്രയൽ
text_fieldsതിരുവനന്തപുരം: പുതുവർഷത്തിൽ നിർമിക്കുന്ന വനിതാമതിലിൽ 30 ലക്ഷത്തിലേറെ പേർ അണി നിരക്കും. കണ്ണൂർ ജില്ലയിൽനിന്ന് അഞ്ചു ലക്ഷവും മറ്റ് ജില്ലകളിൽനിന്ന് മൂന്നുലക്ഷം പേർ വീതവുമാണ് പെങ്കടുക്കുക.
ദേശീയപാത ഏറ്റവും കൂടുതൽ ദൂരം കടന്നുപോകുന്ന ആലപ്പുഴയിൽനിന്ന് നാലു ലക്ഷം പേരാകും അണിനിരക്കുക. മന്ത്രിസഭ യോഗമാണ് മതിലിെൻറ ഒരുക്കം വിലയിരുത്തിയത്. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ നടപടി വിശദീകരിച്ചു.
മതിൽ കെട്ടലിന് അരമണിക്കൂർ മുമ്പ്, വൈകുന്നേരം മൂന്നരക്കും 3.45നും ഇടയിൽ ട്രയൽ. നാലിന് മതിൽ ഉയരും. പരിപാടിക്കുശേഷം പ്രധാനകേന്ദ്രങ്ങളിൽ പൊതുസമ്മേളനം. ദേശീയപാത കടന്നുപോകുന്ന ഒമ്പത് ജില്ലകളിലാവും വനിതാമതിലുയരുക. ഒരു ജില്ലയിൽ 30 സമ്മേളനങ്ങളെങ്കിലുമുണ്ടാകും. വനിതാമതിൽ സ്നേഹമതിലാകണമെന്നും എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.