ലോകകപ്പ് ആരാധകരെ ശാന്തരാകുവിൻ, മത്സരങ്ങൾ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നതിനുള്ള സീ ഫൈവ് വിലക്ക് പിൻവലിക്കും, സ്ട്രീമിങ് സൗജന്യമായി നടത്താൻ അനുമതി -ഒ.ജെ. ജനീഷ്
text_fieldsതിരുവനന്തപുരം: ഫിഫ ലോകകപ്പ് ആരാധകർക്ക് സന്തോഷ വാർത്ത. ലോകകപ്പ് മത്സരങ്ങൾ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ സീ ഫൈവിന്റെ നടപടി പിൻവലിക്കും. ചർച്ചയുടെ അടിസ്ഥാനത്തിൽ സ്ട്രീമിങ് സൗജന്യമായി നടത്താൻ അനുമതി ലഭിച്ചെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു. കരാർ നേടിയ സീ ചാനൽ അധികൃതരുമായാണ് ചർച്ച നടത്തിയത്. പ്രദർശനം നടത്തുന്നവർ ഈഗിൾസ് എഫ്.സി പോർട്ടൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
പൊതുസ്ഥലങ്ങളിൽ മത്സരങ്ങൾ പ്രദർശിപ്പിക്കാൻ പ്രത്യേക ലൈസൻസ് എടുക്കുകയും അതിനായി ഫീസ് അടക്കുകയും വേണമെന്ന സീ ഫൈവിന്റെ നിലപാടാണ് വിവാദമായിരുന്നു. ഇതിനെതിരെ എസ്.എഫ്.ഐ രംഗത്തുവന്നിരുന്നു. തീരുമാനം ഫുട്ബോൾ ആരാധകരെ ബുദ്ധിമുട്ടിലാക്കുന്നതാണെന്നും പൊതുജനങ്ങളുടെ ലോകകപ്പ് ആഘോഷങ്ങളെ തടസ്സപ്പെടുത്തുന്നതാണെന്നും എസ്.എഫ്.ഐ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും ലോകകപ്പ് മത്സരങ്ങൾ പ്രദർശിപ്പിക്കുമെന്ന് സംഘടന പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പൊതുസ്ഥലത്ത് ഫിഫ വേൾഡ് കപ്പ് മത്സരങ്ങളുടെ പ്രദർശനം നിരോധിച്ച സീ ഫൈവ് നടപടിക്കെതിരെ എസ്.എഫ്.ഐ രംഗത്തുവരുകയും സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളിലും ലോകകപ്പ് മത്സരം പ്രദർശിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
പൊതുസ്ഥലങ്ങളിൽ പ്രദർശനത്തിന് പണമടച്ച് ലൈസൻസ് എടുക്കണമെന്ന സീ ഫൈവ് നിലപാട് കൊള്ളലാഭത്തിനുവേണ്ടിയാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വിമർശിച്ചു. പി.എസ്. സഞ്ജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് വിമർശനം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

