എഴുത്തുകാരൻ മനോജ് നായർ വാടകവീട്ടിൽ മരിച്ച നിലയിൽ
text_fieldsമട്ടാഞ്ചേരി: ഡൽഹിയിൽ പത്രപ്രവർത്തകനും സംഗീതജ്ഞനുമായ ഇരിങ്ങാലക്കുട സ്വദേശി മനോജ് നായർ (55) മരിച്ചനിലയിൽ. ഫോര്‍ ട്ട്കൊച്ചി സൗദിയിലെ വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. കൊച്ച ി ബിനാലെയിൽ ഡോക്യുമെേൻറഷൻ റൈറ്ററായി പ്രവർത്തിച്ചിരുന്നു. 2010 മുതല്‍ ഫോര്‍ട്ട്കൊച്ചിയില്‍ ഒറ്റക്ക് താമസിക്ക ുകയായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് 12ഓടെ വീട്ടുടമസ്ഥൻ ഡെര്‍സന്‍ ആൻറണിയാണ് മനോജിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. മൂന്നുദിവസം മുമ്പ് കണ്ടപ്പോള്‍ നല്ല സുഖമില്ലെന്ന് പറഞ്ഞിരുന്നു. മരുന്നുവാങ്ങാന്‍ താൻ നിർദേശിച്ചെങ്കിലും മനോജ് നിരാകരിക്കുകയായിരുന്നു.
വെള്ളിയാഴ്ച മനോജിനെ വിളിക്കാന്‍ ശ്രമിച്ചപ്പോൾ മൊബൈൽ സ്വിച്ച് ഓഫായിരുന്നു. ശനിയാഴ്ച രാവിലെ 11.30ന് വീണ്ടും വിളിച്ചപ്പോഴും കിട്ടാതെ വന്നപ്പോഴാണ് നേരിട്ടെത്തിയത്. അകത്ത് കയറി നോക്കിയപ്പോള്‍ കട്ടിലില്‍ മരിച്ചനിലയില്‍ കാണുകയായിരുന്നു. ഉടൻ മനോജിെൻറ സുഹൃത്തുക്കളെയും പൊലീസിനെയും വിവരം അറിയിെച്ചന്നും ഡെർസൻ പറഞ്ഞു.
സംഗീതവും കലയുമായി ബന്ധപ്പെട്ട നിരവധി ശ്രദ്ധേയ ലേഖനങ്ങൾ ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഔട്ട്‌ലുക്ക്, പയനീര്‍, ഇക്കണോമിക്‌സ് ടൈംസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംഗീതചരിത്രത്തെ ആസ്പദമാക്കിയുള്ള ‘ബിറ്റ്വീന് ദി റോക്ക് ആന്‍ഡ് എ ഹാര്‍ഡ് പ്ലെയിസ്’ പുസ്തകത്തിെൻറ രചനയിലായിരുന്നു. പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം എറണാകുളം ജനറൽ ആശ്രുപത്രിയിലേക്ക് മാറ്റി. അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.