യാക്കോബായ സഭാ വർക്കിങ് കമ്മിറ്റി: കാതോലിക്ക വിരുദ്ധ പാനലിന് വിജയം
text_fieldsകോലഞ്ചേരി: യാക്കോബായ സഭാ വർക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ കാതോലിക്ക വിരുദ്ധ പാന ലിന് വൻവിജയം. 15 അംഗ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒമ്പതുപേരെ വിജയിപ്പിച ്ചാണ് ബാവ വിരുദ്ധ പാനൽ നേട്ടംകൊയ്തത്. വർക്കിങ് കമ്മിറ്റിയിലെ അഞ്ചംഗ വൈദിക പാനലിലേ ക്ക് മൂന്നുപേർ ബാവ വിരുദ്ധ പാനലിൽ നിന്നും രണ്ടുപേർ ബാവയുടെ പാനലിൽ നിന്നും വിജയിച്ചു.
ഫാ. ദാനിയൽ തട്ടാറ (അങ്കമാലി), മിഖായേൽ റമ്പാൻ (മൂവാറ്റുപുഴ), ഫാ. മാത്യു എബ്രഹാം (തൃശൂർ) എന്നിവരാണ് ബാവ വിരുദ്ധ പാനലിൽനിന്ന് വിജയിച്ചവർ. ഫാ. വർഗീസ് പനച്ചിയിൽ (പിറവം), ഫാ. ജേക്കബ് മിഖായേൽ (വയനാട്) എന്നിവർ ബാവയുടെ പാനലിൽനിന്ന് വിജയിച്ചു.
അൽമായരായ കെ.ഒ. ഏലിയാസ് (മൂവാറ്റുപുഴ), ബെന്നി കുര്യൻ (കോട്ടയം), അലക്സ് എം.ജോർജ് (കൊല്ലം), എൽബി വർഗീസ് (പെരുമ്പാവൂർ), അഡ്വ. റോയി ഐസക് (കണ്ടനാട്), സുരേഷ് ജയിംസ് (നിരണം) എന്നിവർ ബാവ വിരുദ്ധ പാനലിൽ നിന്നും അനിൽ കുര്യൻ (കോട്ടയം), പി.എം. സാബു (കണ്ടനാട്), എൽദോസ് എം.ബേബി (കോതമംഗലം), ജെയിൻ മാത്യു (പെരുമ്പാവൂർ) എന്നിവർ ബാവയുടെ പാനലിൽ നിന്നും വിജയം നേടി.
കഴിഞ്ഞ 19ന് സഭാ നേതൃത്വത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സഭാ ട്രസ്റ്റി, വൈദിക ട്രസ്റ്റി സ്ഥാനങ്ങൾ നേടി ബാവ വിരുദ്ധ പാനൽ മികച്ച വിജയം നേടിയിരുന്നു. 16 വർഷത്തിന് ശേഷമാണ് വർക്കിങ് കമ്മിറ്റിയിലേക്ക് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടന്നത്. പ്രഫ. ബേബി എം.വർഗീസായിരുന്നു വരണാധികാരി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.