യുവാവ് വീട്ടിൽ കഴുത്തറത്ത് മരിച്ച നിലയിൽ
text_fieldsആലുവ: യുവാവിനെ വീട്ടിൽ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി. എടയപ്പുറം ചാത്തൻപുറം റോഡിൽ കൊടവത്ത് വീട്ടിൽ ഷെബീറിന്റെ മകൻ യാഫിസ് (24) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്.
രാത്രി ജോലി കഴിഞ്ഞ് എത്തിയ പിതാവ് ബാത്റൂമിൽ വെള്ളം പോകുന്നതിന്‍റെ ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ കഴുത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മുറിച്ച നിലയിലായിരുന്നു. ഗ്രാഫിക് ഡിസൈൻ മേഖലയിൽ ജോലിനോക്കിയിരുന്ന യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് എന്ന് കരുതുന്ന ലെറ്റർ സമീപത്തെ ടേബിളിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ സാമ്പത്തിക ബാദ്ധ്യത സൂചിപ്പിക്കുന്നതായി അറിയുന്നു. രണ്ടാഴ്ച്ച മുൻപ് ഉംറക്കായി പോയ മാതാവ് താഹിറ ചൊവ്വാഴ്ച്ച രാവിലെയാണ് തിരിച്ചുവന്നത്. സഹോദരങ്ങൾ: ജിൻസി, ജിഫ്നാസ്. ആലുവ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.