യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന യുവാവും മരിച്ചു
text_fieldsകണ്ണൂർ: ഉരുവച്ചാലിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന യുവാവ് ചികിത്സക്കിടെ മരിച്ചു. കണ്ണൂർ ഇരിക്കൂർ കുട്ടാവ് സ്വദേശി പട്ടേരി ജിജേഷ് (35) ആണ് മരിച്ചത്. കുറ്റ്യാട്ടൂർ സ്വദേശി പ്രവീണയെ (39) ആണ് ജിജേഷ് വീട്ടിൽകയറി പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നത്. ഇന്നലെയായിരുന്നു പ്രവീണ മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിൽ കയറിയ ജിജേഷ്, അടുക്കളയിൽവെച്ച് പ്രവീണയുടെ ദേഹത്ത് പെട്രോളോഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രവീണയുടെ ഭർതൃ പിതാവും ഭർതൃ സഹോദരിയുടെ മകളും അപ്പോൾ വീട്ടിലുണ്ടായിരുന്നു.
ജിജേഷിനും സാരമായി പൊള്ളലേറ്റിരുന്നു. ഇരുവരും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെയോടെ പ്രവീണ മരിച്ചു. ശനിയാഴ്ച പുലർച്ചയോടെ ജിജേഷും മരിച്ചു. ഇരുവരും മുൻപരിചയക്കാരായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.