വിവാഹത്തിന് മാസങ്ങൾ ബാക്കിനിൽക്കെ പ്രതിശ്രുത വധൂവരന്മാർ വ്യത്യസ്ത സ്ഥലങ്ങളിൽ മരിച്ച നിലയിൽ
text_fieldsഅമൽ, അനുശ്രീ
കാസർകോട്: നാലുമാസങ്ങൾക്കുശേഷം വിവാഹം തീരുമാനിച്ചിരുന്ന യുവതിയെ കർണാടകയിലും പ്രതിശ്രുത വരനെ എറണാകുളത്തും മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ കൂട്ടക്കനി കാട്ടാമ്പള്ളി തയ്യിൽ വീട്ടിൽ കെ. ചന്ദ്രൻ–റീന ദമ്പതികളുടെ മകൾ പി. അനുശ്രീയെ (25) കർണാടകയിൽ ഉൻസൂരിലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ പ്രതിശ്രുത വരൻ കണ്ണൂർ ഇരിട്ടി സ്വദേശി അമലിനെ (30) എറണാകുളത്തെ താമസസ്ഥലത്തും മരിച്ച നിലയിൽ കണ്ടെത്തി. ഇരുവരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥരാണ്.
എസ്.ബി.ഐ ഉൻസൂർ ബ്രാഞ്ചിലായിരുന്നു അനുശ്രീ. എറണാകുളം എം.ജി റോഡ് എസ്.ബി.ഐ ബ്രാഞ്ച് മാനേജറാണ് അമൽ. ഇവരുടെ വിവാഹം ഡിസംബർ 26ന് നടത്താൻ തീരുമാനിച്ചിരുന്നു.
അനുശ്രീയുടെയും അമലിന്റെയും മരണകാരണം വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇരു മരണങ്ങളുടെയും സാഹചര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ട പൊലീസ് ഉദ്യാഗസ്ഥർ അന്വേഷണം തുടങ്ങി. പൊലീസ് കൂടുതൽ പരിശോധനകളും വിവര ശേഖരണവും നടത്തിവരികയാണ്.
വിവാഹ ഒരുക്കങ്ങൾ ആരംഭിക്കും മുമ്പേയുണ്ടായ അനുശ്രീയുടെ അപ്രതീക്ഷിത മരണം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. ഉൻസൂരിലെ താമസസ്ഥലത്ത് അനുശ്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത് അറിഞ്ഞ് ബന്ധപ്പെട്ടവർ സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് മൃതദേഹം ഉൻസൂർ ദേവരാജ് അരശ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഞായറാഴ്ച ഉച്ചയോടെയാണ് അമലിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് അനുശ്രീ അമലിനെ വീഡിയോ കോൾ ചെയ്തതായുള്ള വിവരം പുറത്ത് വന്നിട്ടുണ്ട്.
നീലേശ്വരത്ത് മലബാർ ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസി നടത്തി വരികയാണ് അനുശ്രീയുടെ പിതാവ് കെ. ചന്ദ്രൻ. മാതാവ് റീന. സഹോദരി: പി. ശ്രീലക്ഷ്മി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

