Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2026 11:33 AM IST Updated On
date_range 13 Aug 2026 11:33 AM ISTറൂമിലെ പുതിയ സീലിങ് ഫാൻ ബ്ലേഡ് പൊട്ടിവീണ് യുവതിക്ക് ഗുരുതര പരിക്ക്
text_fieldsbookmark_border
camera_altലീഫ് പൊട്ടിവീണ സീലിങ് ഫാൻ
കാട്ടാക്കട: കിടപ്പുമുറിയിൽ സ്ഥാപിച്ചിരുന്ന പുതിയ സീലിങ് ഫാനിന്റെ ബ്ലേഡ് ഒടിഞ്ഞുവീണ് യുവതിക്ക് ഗുരുതര പരിക്ക്. വ്യവസായ പ്രമുഖനും നവീൻ ഗ്രാനൈറ്റ്സ് ഉടമയുമായ നസുമുദിന്റെ ഭാര്യ സപ്‌നയ്ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി ഏകദേശം 2.30ഓടെയാണ് കാട്ടാക്കടയിലെ വീട്ടിൽ അപകടമുണ്ടായത്. കിടപ്പുമുറിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഫാൻ ബ്ലേഡ് അപ്രതീക്ഷിതമായി ഒടിഞ്ഞുവീഴുകയായിരുന്നു. ഏകദേശം കാൽലക്ഷം രൂപ വിലവരുന്ന പുതിയ ഫാനാണ് പൊട്ടിവീണതെന്നാണ് വിവരം.
ബ്ലേഡ് ശരീരത്തിലേക്ക് വീണതിനെ തുടർന്നാണ് സപ്‌നയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. യുവതിയെ ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

