വൈറലാകാൻ ‘സ്വയം പൊക്കിയടിച്ച്' നുണ പ്രചാരണം; വിദ്യാർഥിയെ പൊലീസ് പൊക്കി
text_fieldsകൊച്ചി: ട്രെയിനിൽ പെൺകുട്ടിയെ അപമാനിച്ചയാളെ താൻ കൈകാര്യം ചെയ്തെന്നും എന്നാൽ, ഇതുകാ രണം പുലിവാൽ പിടിച്ചിരിക്കുകയാണെന്നും പറഞ്ഞ് വിദ്യാർഥി സമൂഹമാധ്യമങ്ങളിൽ നടത് തിയ പ്രചാരണം വ്യാജം. നുണപ്രചാരണം നടത്തിയ വിദ്യാർഥിയെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെ യ്തു. എറണാകുളം രവിപുരത്തെ ഏവിേയഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന ചാലക്കുടി ആളൂ ർ ചാതേരിൽ അലൻ തോമസാണ് (20) പിടിയിലായത്.
ജനുവരി 31ന് എറണാകുളത്തേക്ക് ട്രെയിനിൽ വരുന്നതിനിടെ നോർത്ത്, സൗത്ത് സ്റ്റേഷനുകൾക്കിടയിൽ നടന്ന സംഭവമെന്ന നിലക്കാണ് കെട്ടിച്ചമച്ച കഥയുമായി അലൻ സെൽഫി വിഡിയോ ഇട്ടത്. ആളൊഴിഞ്ഞ ട്രെയിനിൽ തെൻറ എതിർവശത്തിരുന്ന പെൺകുട്ടിയെ മധ്യവയസ്കൻ അപമാനിക്കുകയായിരുന്നുവെന്നും എന്നാൽ, ഇത് കണ്ടുനിൽക്കാനാകാതെ താൻ ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ മൂക്കിനു പരിക്കേൽക്കുകയായിരുന്നുവെന്നും യുവാവ് അവകാശപ്പെട്ടിരുന്നു. സൗത്ത് സ്റ്റേഷൻ എത്തുംമുമ്പ് പിടിച്ചിട്ട ട്രെയിനിൽനിന്ന് ഇറങ്ങി പെൺകുട്ടി രക്ഷപ്പെട്ടെന്നും റെയിൽവേ പൊലീസിനെ സമീപിച്ചപ്പോൾ ഇയാളെ ആക്രമിച്ചതിെൻറ പേരിൽ താൻ കുടുങ്ങിയിരിക്കുകയാണെന്നുമായിരുന്നു വിഡിയോ സന്ദേശം.
പെൺകുട്ടിയെ കണ്ടുകിട്ടിയാലേ തെൻറ നിരപരാധിത്വം തെളിയിക്കാനാവൂ, എല്ലാവരും വിഡിയോ ഷെയർ െചയ്യണം എന്ന ദയനീയ അഭ്യർഥനയോടെയാണ് ഇത് അവസാനിക്കുന്നത്. ഇതേതുടർന്ന് പലരും വിഡിയോ വ്യാപകമായി പങ്കുവെക്കുകയും യുവാവിനോട് അനുകമ്പ പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാൽ, ഇത്തരമൊരു കേസുമായി ആരും തങ്ങളെ സമീപിച്ചില്ലെന്ന് റെയിൽവേ പൊലീസ് നേരേത്ത വ്യക്തമാക്കിയിരുന്നു. പിന്നീട് തങ്ങളുടെ പ്രശ്നങ്ങളെല്ലാം തീർന്നുവെന്നും ഇനിയാരും വിഡിയോ പങ്കുവെക്കരുതെന്നും വ്യക്തമാക്കി യുവാവ് വീണ്ടും പ്രത്യക്ഷപ്പെട്ടു. നിജസ്ഥിതി അറിയാൻ എറണാകുളം സെൻട്രൽ പൊലീസും റെയിൽവേ പൊലീസും നടത്തിയ അന്വേഷണത്തിലാണ് വ്യാജപ്രചാരണമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ബുധനാഴ്ച രാത്രിയോടെ അലനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സമൂഹമാധ്യമങ്ങളിൽ താരമാകാനാണ് അങ്ങനെ ചെയ്തതെന്നാണ് പ്രതിയുടെ വിശദീകരണം. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.