ട്രെയിനിൽ ചാർജ് ചെയ്യാൻ വെച്ച മൊബൈലുകൾ നോട്ടമിടും, മോഷ്ടിച്ച് വേഗത കുറഞ്ഞ സ്ഥലങ്ങളിൽ ചാടി ഇറങ്ങും; യുവാവ് അറസ്റ്റിൽ
text_fieldsകൊച്ചി: ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിക്കുന്ന ബംഗാളി യുവാവ് അറസ്റ്റിൽ. മുർഷിദാബാദ് സ്വദേശി നൂർ ആലം മണ്ഡൽ ആണ് അറസ്റ്റിലായത്.
രാത്രി സമയങ്ങളിൽ ട്രെയിനുകളിൽ മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ വച്ചിട്ട് ഉറങ്ങുന്നവരെയാണ് പ്രതി ലക്ഷ്യമിടുന്നത്. മോഷ്ടിച്ച ശേഷം സ്റ്റേഷൻ കഴിയുമ്പോൾ വേഗത കുറഞ്ഞ സ്ഥലങ്ങളിൽ ചാടി ഇറങ്ങുകയാണ് രീതി.
ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റങ്ഷൻ സ്കോഡ് അംഗങ്ങൾ പ്രതിയെ അതിസാഹസികമായി ഓടുന്ന ട്രെയിനിൽ നിന്നും ചാടി ഇറങ്ങി പിൻതുടർന്നു എറണാകുളം പുല്ലേപടി ഭാഗത്ത് വച്ചാണ് പിടികൂടിയത്.
ആർ.പി.എഫ് തിരുവനന്തപുരം ഡിവിഷൻ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫ്, അസി. സെക്യൂരിറ്റി കമ്മീഷണർ സുപ്രിയ കുമാർ ദാസ് എന്നിവരുടെ നിർദേശപ്രകാരം ആർ.പി.എഫ് എറണാകുളം സൗത്ത് ഇൻസ്പെക്ടർ ബിനോയ് ആൻറണി, സി.പി.ഡി.എസ് സ്കോഡ് ഇൻചാർജ് എസ്.ഐ കെ.എസ്. മണികണ്ഠൻ, എ.എസ്.ഐ ശ്രീകുമാർ, കെ.എസ് രമേശ്, പ്രമോദ്, ജോസഫ്, അൻസാർ, അജയഘോഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.