യൂത്ത് കോൺഗ്രസ് നേതാവ് ഓഫിസിൽ മരിച്ച നിലയിൽ
text_fieldsഹരികൃഷ്ണൻ
കാസർകോട്: യൂത്ത് കോൺഗ്രസ് നേതാവിനെ സ്വന്തം ഓഫിസിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറി പൊയ്നാച്ചി കൊളംകുന്നിലെ ഹരികൃഷ്ണനെയാണ് ഓഫിസിന്റെ രണ്ടാം നിലയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
പൊയ്നാച്ചിയിൽ റിക്രൂട്ടിങ് ഏജൻസി നടത്തിവരികയായിരുന്നു ഹരികൃഷ്ണൻ. ഇന്നലെ വൈകുന്നേരം മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെയായിട്ടും എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി.
പൊലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് ഹരികൃഷ്ണനെ ഓഫിസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനാർദനന്റെയും രമയുടെയും മകനാണ്. ഒരു സഹോദരനുണ്ട്. മരണത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

