'ആഭ്യന്തര വകുപ്പിൽ വാഴക്കൃഷി തുടങ്ങിയപ്പോൾ വർഗീയവാദികൾ കേരളത്തിൽ കുലച്ച് നിറയുന്നു, മാർക്സിസ്റ്റുകാർക്ക് മതിലിൽ എഴുതാനുള്ളതാണ് വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യം'
text_fieldsകോഴിക്കോട്: ആകാശവാണി മുൻ ജീവനക്കാരി കെ.ആർ.ഇന്ദിരയുടെ വിദ്വേഷ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷമായ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ.
കെ.ആർ ഇന്ദിരയെ പോലുള്ള വർഗീയ വിഷ സർപ്പങ്ങളെ കൂട്ടിലടക്കാനും വിഷപ്പല്ല് പറിക്കാനും ആർജ്ജവമുള്ള ആരെങ്കിലും ആഭ്യന്തര വകുപ്പിൽ ഉണ്ടാകുമോയെന്നും പി.സി ജോർജിനും വെള്ളാപ്പള്ളിക്കും നൽകിയ 'കേസെടുക്കാൻ വകുപ്പില്ല' എന്ന പരിഗണന ഇന്ദിരക്കും ലഭിക്കുമോയെന്നും എന്ന് ജിന്റോ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
അറപ്പില്ലാതെ വെറുപ്പ് പറയുന്ന സംഘി തീവ്രവാദികൾ നിരന്തരം വിദ്വേഷം പരത്തുമ്പോൾ എം.ആർ അജിത്കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ കിട്ടിയെന്നും ആഭ്യന്തര വകുപ്പിനെ ആർ.എസ്.എസ് ശാഖയിൽ അടിമ വച്ചതിന്റെ ഉപഹാര സമർപ്പണമെന്നും മോദിക്ക് മുന്നിൽ മുട്ടിലിഴഞ്ഞ് മകളുടെ മാസപ്പടി ഒതുക്കലാണ് മുഖ്യമന്ത്രിയുടെ നയതന്ത്രമെന്നും ജിന്റോ കുറ്റപ്പെടുത്തി. മാർക്സിസ്റ്റ് പാർട്ടിക്കാർക്ക് മതിലിൽ എഴുതാനുള്ളതാണ് വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യമെന്നും ഭരണത്തിൽ നിലപാടെടുക്കാനുള്ളതല്ലെന്നും ജിന്റോ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
"ആഭ്യന്തര വകുപ്പിൽ വാഴക്കൃഷി തുടങ്ങിയപ്പോൾ വർഗ്ഗീയവാദികൾ കേരളത്തിൽ കുലച്ച് നിറയുന്നു.
അറപ്പില്ലാതെ വെറുപ്പ് പറയുന്ന സംഘി തീവ്രവാദികൾ നിരന്തരം വിദ്വേഷം പരത്തുമ്പോൾ എം.ആർ അജിത്കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ കിട്ടി... ആഭ്യന്തര വകുപ്പിനെ ആർഎസ്‌എസ് ശാഖയിൽ അടിമ വച്ചതിന്റെ ഉപഹാര സമർപ്പണം..
ഇതിനെല്ലാം കാരണഭൂതന് കണക്കില്ലാത്ത കൊള്ളയ്ക്ക് കുടുംബത്തോടെ ജയിലിൽ പോകാതെ നോക്കുന്നതിന് മാത്രമാണ് സമയം... സംഘികൾ അഴിഞ്ഞാടിയാലും മോദിക്ക് മുന്നിൽ മുട്ടിലിഴഞ്ഞ് മകളുടെ മാസപ്പടി ഒതുക്കലാണ് നയതന്ത്രം.
കെ ആർ ഇന്ദിരയെ പോലുള്ള വർഗ്ഗീയ വിഷ സർപ്പങ്ങളെ കൂട്ടിലടക്കാനും വിഷപ്പല്ല് പറിക്കാനും ആർജ്ജവമുള്ള ആരെങ്കിലും ആഭ്യന്തര വകുപ്പിൽ ഉണ്ടാകുമോ ആവോ? അതോ പി സി ജോർജ്ജിനും വെള്ളാപ്പള്ളിക്കും അതുപോലുള്ള സകല വിഷനാഗങ്ങൾക്കും കൊടുത്ത "കേസെടുക്കാൻ വകുപ്പില്ല" എന്ന പരിഗണയിൽ താലോലിക്കുമോ ആവോ?
മാർക്സിസ്റ്റ് പാർട്ടിക്കാർക്ക് മതിലിൽ എഴുതാനുള്ളതാണ് "വർഗ്ഗീയത തുലയട്ടെ" എന്ന മുദ്രാവാക്യം. ഭരണത്തിൽ നിലപാടെടുക്കാനുള്ളതല്ല."
'ആയുധമെടുക്കാനും ആഞ്ഞുവെട്ടാനും ഹിന്ദുക്കൾ പഠിക്കണം, നാമജപ ഘോഷയാത്ര നടത്താൻ മാത്രം പഠിച്ചാൽ പോരാ' എന്നാണ് കെ.ആർ ഇന്ദിരയുടെ പുതിയ ഫേസ്ബുക്ക് കമന്റ്.
'താത്തമാർ പന്നി പെറുംപോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും. എങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചടക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലർത്തി വിടുകയോ മറ്റോ വേണ്ടിവരും നിങ്ങളിൽ നിന്ന് ഈ ഭൂമി രക്ഷപെടാൻ എന്നായിരുന്നു 2019ലെ ഇന്ദിരയുടെ ഫേസ്ബുക്ക് കമന്റ്. അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് 19 ലക്ഷം പേര്‍ പുറത്തായത് സംബന്ധിച്ചായിരുന്നു ഈ പോസ്റ്റ്. വിദ്വേഷ പരാമർശത്തിനെതിരെ ആ വർഷം സെപ്തംബർ രണ്ടിന് മനുഷ്യാവകാശ പ്രവർത്തകനായ വിപിൻദാസ് എം.ആർ നൽകിയ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, വിദ്വേഷ പരാമർശ കേസിൽ ഇന്ദിരയ്‌ക്കെതിരായ കേസ് അവസാനിപ്പിച്ചിരിക്കുകയാണ് പൊലീസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.