ഷുഹൈബ് വധം: പിടിയിലായവർ സി.പി.എമ്മുകാരെന്ന് ഡി.ജി.പി
text_fieldsകണ്ണൂർ: കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നടക്കാൻ കഴിയാത്തവിധം കാൽ വെട്ടുക മാത്രമായിരുന്നു ലക്ഷ്യമെന്നും യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ ആകാശ്, റിജിൻ രാജ് എന്നിവരുടെ മൊഴി. സി.പി.എം പ്രാദേശിക നേതൃത്വത്തിെൻറ അറിവോടെയാണ് അക്രമമെന്നും ഇവർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.അതിനിടെ കേസിൽ അറസ്റ്റിലായവർ ഡമ്മി പ്രതികളാണെന്ന ആക്ഷേപം തള്ളി പൊലീസും രംഗത്തെത്തി.
രണ്ടുപേരും യഥാർഥ പ്രതികൾ തന്നെയാണെന്ന് ഉത്തരമേഖല ഡി.ജി.പി രാജേഷ് ധിവാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പിടിയിലായവർ സി.പി.എമ്മുകാരാണ്. എന്നാൽ, കൊലക്കു പിന്നിൽ നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചനയുണ്ടോയെന്ന് വ്യക്തമല്ല. തെളിവു കിട്ടിയാൽ ഗൂഢാലോചനയും അേന്വഷിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി. കൊലപാതകവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന സി.പി.എം വാദം തള്ളുന്നതാണ് ഡി.ജി.പിയുടെ പ്രസ്താവന.
ഷുഹൈബ് വധക്കേസിൽ പിടിയിലായവർ കീഴടങ്ങിയതല്ലെന്നും പൊലീസ് പിന്തുടർന്ന് പിടികൂടിയതാണെന്നും ഡി. ജി. പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ അഞ്ചു ദിവസമായി പ്രതികളുടെ താവളങ്ങളെന്ന് സംശയിക്കുന്ന നിരവധി ഇടങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. പ്രതികളെ പുകച്ച് പുറത്തുചാടിക്കുകയാണുണ്ടായത്. കീഴടങ്ങിയെന്ന വിവരം തെറ്റാണ്. തോലമ്പ്ര എന്ന സ്ഥലത്തുവെച്ച് ഇരുവരെയും െപാലീസ് പിടികൂടുകയായിരുന്നു. പിടിയിലായ ഇരുവരും ഷുഹൈബിനെ വെട്ടിക്കൊല്ലുന്നതിൽ നേരിട്ട് പെങ്കടുത്തവരാണ്.
പ്രതികളെ പിടികൂടാൻ ആരുമായും ചർച്ചക്ക് നിന്നിട്ടില്ല. നിൽക്കുകയുമില്ല. കൊലയിൽ പെങ്കടുത്തവരെ തന്നെയാണ് പിടികൂടിയത്. നിരപരാധികളെ പിടികൂടേണ്ട ആവശ്യം പൊലീസിനില്ല. രണ്ടുപേരെ മാത്രമാണ് പിടികൂടാനായത്. എല്ലാ പ്രതികളെയും പിടികൂടിയാൽ മാത്രമേ സംഭവത്തിെൻറ വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂ. എത്രപേർ ഉൾപ്പെട്ടുവെന്ന് ഇപ്പോൾ പറയാനാവില്ല. അന്വേഷണം പുരോഗമിക്കുന്ന മുറക്ക് കണ്ടെത്തൽ അനുസരിച്ച് കൂടുതൽ പേരെ പ്രതിചേർക്കും. ഒളിവിൽ കഴിയുന്ന മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. എപ്പോൾ പിടികൂടുമെന്ന് പറയാനാവില്ല. കൂടുതൽ വിവരങ്ങൾ ഇൗ ഘട്ടത്തിൽ വെളിപ്പെടുത്താനാവില്ല.
അന്വേഷണ സംഘത്തിലെ പൊലീസ് ഒാഫിസർമാർ തമ്മിൽ തർക്കമുണ്ടെന്ന വാർത്തകൾ തെറ്റാണ്. ഒറ്റക്കെട്ടായാണ് സംഘം മുന്നോട്ടുപോകുന്നത്. രാഷ്ട്രീയ സമ്മർദം ഉണ്ടായിട്ടില്ല. ഷുഹൈബിെൻറ പിതാവിെൻറ മൊഴിയെടുക്കാൻ ദിവസങ്ങൾ വൈകിയെന്ന ആക്ഷേപം ശരിയല്ല. പൊലീസ് മഫ്തിയിൽ വീട്ടിൽ ചെന്ന് കാര്യങ്ങൾ തിരക്കിയിട്ടുണ്ട്. ഡമ്മി പ്രതികളെ പിടികൂടി കേസ് അവസാനിപ്പിക്കാൻ പൊലീസ് തയാറല്ല. അതിനാലാണ് അറസ്റ്റിന് സമയമെടുക്കുന്നതെന്നും ഡി.ജി.പിയും എസ്.പി വിക്രം സിങും പറഞ്ഞു.
ഷുഹൈബ് വധം: അന്വേഷണ വിവരങ്ങൾ ചോരുന്നതിൽ ഡി.ജി.പിക്ക് അതൃപ്തി
തിരുവനന്തപുരം: ഷുഹൈബ് വധവുമായി ബന്ധപ്പെട്ട അന്വേഷണ, റെയ്ഡ് വിവരങ്ങൾ ചോരുന്നതിൽ കണ്ണൂർ ജില്ല പൊലീസ് നേതൃത്വത്തിനും ഡി.ജി.പി ലോക്നാഥ് ബെഹ്റക്കും അതൃപ്തി. കണ്ണൂർ ജില്ല പൊലീസ് നേതൃത്വം റെയ്ഡ് വിവരങ്ങൾ ചോരുെന്നന്ന് ഡി.ജി.പിയെ അറിയിച്ചിട്ടുണ്ട്.
വിവരങ്ങൾ ചോരുന്നതിെല അതൃപ്തി ലോക്നാഥ് ബെഹ്റയും പ്രകടിപ്പിച്ചു. അന്വേഷണ വിവരങ്ങൾ ചോരുന്നത് നല്ല രീതിയല്ല. ഷുഹൈബ് വധത്തെക്കുറിച്ച് കണ്ണൂർ റേഞ്ച് െഎ.ജി മഹിപാൽ യാദവിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കുമെന്നും എല്ലാ പ്രതികളെയും പിടികൂടുമെന്നും ഡി.ജി.പി കൂട്ടിച്ചേർത്തു.
ഷുഹൈബ് വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ ഭാഗമായി നടക്കുന്ന റെയ്ഡ് വിവരങ്ങൾ ചോരുെന്നന്നാണ് പൊലീസ് േനതൃത്വത്തിെൻറ പരാതി. േലാക്കൽ പൊലീസിലെ ഡിവൈ.എസ്.പി റാങ്കിെല ഉേദ്യാഗസ്ഥെൻറ നേതൃത്വത്തിലാണ് വിവരങ്ങൾ ചോർത്തുന്നതെന്നാണ് പൊലീസ് വൃത്തങ്ങൾതന്നെ നൽകുന്ന വിവരം. അവർ ഇക്കാര്യം ഉന്നത പൊലീസ് വൃത്തങ്ങളെ അറിയിച്ചിട്ടുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.