കാർ തോട്ടിൽ മറിഞ്ഞു, ഉള്ളിൽ കുടുങ്ങിയ യുവാവ് മരിച്ചു
text_fieldsകോട്ടയം: നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞ് ഉള്ളിൽ കുടുങ്ങിയ യുവാവ് മരിച്ചു. പള്ളിക്കത്തോട് ചെങ്ങളത്ത് വാടകക്ക് താമസിക്കുന്ന പാലാ ചന്ദ്രൻകുന്നേൽ കുടുംബാംഗം ജെറിൻ ജെയിംസ് (19) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.15 ഓടെ പള്ളിക്കത്തോട് ആനിക്കാട് ചെങ്ങോലിയിലാണ് സംഭവം.
പള്ളിക്കത്തോട് ഭാഗത്ത് നിന്ന് എത്തിയ കാർ റോഡരികിലെ വെള്ളം നിറഞ്ഞ് കിടക്കുന്ന തോട്ടിലേക്ക് മറിയുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന നാലുപേരിൽ മൂന്നുപേർ രക്ഷപെട്ടു. അപകടത്തിൽ ജെറിൻ കാറിനുള്ളിൽ കുടുങ്ങിപ്പോയിരുന്നു. ജെറിനാണ് കാർ ഓടിച്ചിരുന്നതെന്നാണ് സംശയം.
വിവരമറിഞ്ഞ് പള്ളിക്കത്തോട് എസ്.എച്ച്.ഒ കെ.പി.ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പാമ്പാടിയിൽ നിന്നുള്ള അഗ്നിരക്ഷാസേനാ സംഘവും സ്ഥലത്തെത്തി. തുടർന്ന നടത്തിയ തിരച്ചിലിനൊടുവിൽ കാറിനുള്ളിൽനിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പള്ളിക്കത്തോട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.