Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയത്തിൽ മാറ്റിയിട്ട...

പ്രളയത്തിൽ മാറ്റിയിട്ട വാഹനം നോക്കാൻ പോയ യുവാവ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

text_fields
bookmark_border
പ്രളയത്തിൽ മാറ്റിയിട്ട വാഹനം നോക്കാൻ പോയ യുവാവ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ
cancel

ചെങ്ങന്നൂർ: വെള്ളപ്പൊക്കത്തെ തുടർന്ന് മാറ്റിയിട്ട വാഹനം നോക്കാൻ പോയ യുവാവിനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാണ്ടനാട് പ്രയാർ നാലാം വാർഡിൽ മുളപ്പോന്തറ ഭാഗത്ത് വാടകക്ക് താമസിച്ചിരുന്ന കല്ലിശ്ശേരി വല്യവീട്ടിൽ താഴത്തേതിൽ ശിവൻകുട്ടിയുടെ മകൻ പി.കെ. ശിവദാസ് (40) ആണ് മരിച്ചത്.

പമ്പാനദിക്കു കുറുകെയുള്ള പാണ്ടനാട് മിത്രമഠം പാലത്തിൽ മാറ്റിയിട്ടിരുന്ന വാഹനം അവിടെ സുരക്ഷിതമാണോയെന്ന് നോക്കാനായി പോയതായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കണ്ണൂരിലുള്ള ഭാര്യ സജിതയാണ് ചെങ്ങന്നൂരിലെ ദുരന്ത നിവാരണ അധികൃതരെ വിളിച്ചറിയിച്ചത്. ആറുമണിയോടെ വാഹനം നോക്കാനായി പോയതാണെന്നും പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ഇവർ പറഞ്ഞു.

മിത്രമഠം പാലത്തിന് എതിർവശത്തുള്ള കരിങ്ങാട്ടിൽ കാവ് ക്ഷേത്ര ഓഡിറ്റോറിയത്തിനു സമീപം ഉള്ള വെള്ളക്കെട്ടിൽനിന്ന് ഇന്ന് രാവിലെയാണ് മൃതദേഹം ലഭിച്ചത്. അപസ്മാര രോഗം വരാറുള്ള വ്യക്തിയാണ് ശിവദാസെന്ന് പറയുന്നു. ചെങ്ങന്നൂർ പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മുതദേഹം ചെങ്ങന്നൂരിലേക്ക് മാറ്റി. ഭാര്യ: സജിത. മകൻ: ശിവനന്ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FloodwaterloggingKerala NewsObituary
News Summary - Youth dies in waterlogging while checking flood-relocated vehicle
Next Story