തേങ്ങ ശേഖരിക്കുന്നതിനിടെ ഒഴുക്കിൽപെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി; ലഭിച്ചത് നാലാംനാൾ, കാണാതായ സ്ഥലത്തിന് 100 മീറ്റർ അകലെനിന്ന്
text_fieldsപേരാവൂർ: കാഞ്ഞിരപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി. കാണാതായി നാലാം ദിവസമായ ഇന്ന് നടത്തിയ തിരച്ചിലിൽ കാഞ്ഞിരപുഴ സന്വിസ് സ്റ്റേഷന് പിറകുവശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഒഴുക്കില്‍പ്പെട്ട സ്ഥലത്തിന് 100 മീറ്ററോളം അകലെയാണിത്. ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തിലുള്ള തിരച്ചില്‍ സംഘമാണ് മൃതദേഹം കണ്ടെടുത്തത്.
വയൽപീടിക പരേതനായ ഇബ്രാഹീമിന്റെയും ആസിയയുടെയും മകനായ വി.പി. ഹനീഫ കൊട്ടംചുരത്തെ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ജ്യേഷഠൻ അലി, അനുജൻ ആരിഫ് എന്നിവർ വിദേശത്താണ്. ഹസീന, അൻസീന എന്നിവർ സഹോദരിമാരാണ്. ഉമ്മ സഹോദരിയുടെ കൂടെയാണ്.
ശനിയാഴ്ച ഉച്ചയോടെയാണ് പുഴയിലൂടെ ഒഴു കിവരുന്ന തേങ്ങ ശേഖരിക്കുന്നതിനിടെ ഹനീഫ ഒഴുക്കിൽപ്പെട്ടത്. തേങ്ങയിടാൻ അരയിൽ പ്ലാസ്റ്റിക് ചാക്ക് കെട്ടിയിരുന്നു. ഇതാകാം അപകടത്തിന് വഴിയൊരുക്കിയതെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നു.
ഇരിട്ടി തഹസിൽദാർ എൻ. സീമ, ഡെപ്യൂട്ടി തഹസിൽദാർ ബിജി ജോൺ, വില്ലേജ് ഓഫിസർമാരായ റോയ് ചാക്കോ, എം. രാജീവൻ, പേരാവൂർ ഡിവൈ.എസ്.പി. പി. ചന്ദ്രമോഹനൻ, അഗ്നിരക്ഷനിലയം ഓഫിസർ കെ.എ. ജിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

