Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഡിക്കൽ കോളജിന് സമീപം...

മെഡിക്കൽ കോളജിന് സമീപം യുവാവിനെ ജീപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
മെഡിക്കൽ കോളജിന് സമീപം യുവാവിനെ ജീപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി
cancel

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം യുവാവിനെ നിർത്തിയിട്ട ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര കായക്കൊടി നെല്ലിലായി ചേറ്റുവയൽ ചെറുവേലി വിനു പ്രസാദ് (30) ആണ് മരിച്ചത്.

വിനു പ്രസാദിന്റെ ഭാര്യയും കുഞ്ഞും ഒരു മാസത്തോളമായി മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്. ഇവരുടെ കൂട്ടിരിപ്പിന് വേണ്ടിയാണ് വിനു പ്രസാദ് എത്തിയിരുന്നത്. ഇന്നലെ രാത്രി മെഡിക്കൽ കോളജിന് സമീപം സുഹൃത്തിന്റെ ജീപ്പിൽ വിശ്രമിക്കാൻ ഇരുന്നതായിരുന്നു വിനു പ്രസാദ് എന്ന് അയൽവാസി പറഞ്ഞു. രാവിലെ വിനു പ്രസാദിനെ കാണാതായതോടെ അമ്മ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജീപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. മെഡിക്കൽ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു. കായക്കൊടി - കുറ്റ്യാടി റൂട്ടിലെ 'ജനകീയം' ജീപ്പ് ഡ്രൈവറാണ് വിനു. പിതാവ്: മനോജ്, മാതാവ്: ശോഭ, ഭാര്യ: മായ, സഹോദരൻ: മനുപ്രസാദ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObitKozhikode Medical CollegeFound DeadKozhikode
Next Story